CinemaFestivalGeneralIFFKMollywoodNEWSWOODs

 രാജ്യാന്തര ചലച്ചിത്ര മേള: ദേശീയ ഗാനത്തോട്‌ അനാദരവ് പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്നു മന്ത്രി

22മത് കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ മുതല്‍ തുടങ്ങുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര മേളയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ദേശീയ ഗാന വിവാദമായിരുന്നു. ഇത്തവണ മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുന്പ് ദേശീയഗാനം അവതരിപ്പിക്കുമ്പോള്‍ അനാദരവ് പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു.

ദേശീയഗാനം കേൾക്കുമ്പോൾ എണീറ്റു നിന്ന് ആദരവു പ്രകടിപ്പിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്തമാണ്. എണീറ്റു നിന്നില്ലെങ്കിൽ തിയറ്ററിൽ നിന്നു പിടിച്ചിറക്കുന്നതു പോലുള്ള നടപടികൾ ഉണ്ടാകില്ല. എല്ലാവരും പൗരന്റെ കടമ നിറവേറ്റണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button