രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി. ഡെലിഗേറ്റായ മോളി തോമസിന് സംവിധായകന്‍ ടി.വി ചന്ദ്രന്‍ ആദ്യ പാസ് നല്‍കിയാണ് പാസ് വിതരണം ആരംഭിച്ചത്. മേളയുടെ ജനകീയത ഉറപ്പാക്കിക്കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ഡെലിഗേറ്റിനാണ് ആദ്യ പാസ് നല്‍കിയത്. ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ച ഡെലിഗേറ്റ് സെല്ലിലെ 12 കൗണ്ടറുകളില്‍ നിന്നായി പാസുകള്‍ വിതരണം ചെയ്തു തുടങ്ങി. സാങ്കേതിക സഹായത്തിനായി മറ്റ് രണ്ട് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ആദ്യദിവസം തന്നെ ആയിരക്കണക്കിന് ഡെലിഗേറ്റുകളാണ് പാസ് വാങ്ങാനായി എത്തിയത്.
രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തനം തുടങ്ങി. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാറാണ് ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്തു.
സംവിധായകന്‍ ടി.വി ചന്ദ്രന്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സിബി മലയില്‍, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം വി.കെ ജോസഫ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments