തമിഴ് സീ ടീവിയിലെ ശ്രദ്ധേയമായ ഷോയാണ് ‘സൊല്‍വതെല്ലാം ഉണ്മൈ’. ദാമ്പത്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഈ ഷോയുടെ അവതാരക നടി ലക്ഷ്മി രാമകൃഷ്ണന് ആണ്. ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ എന്ന ചിത്രത്തില്‍ നിവിന്റെ അമ്മയായി അഭിനയിച്ച ലക്ഷ്മി മലയാളികള്‍ക്ക് പരിചിത മുഖമാണ് . കഴിഞ്ഞ ദിവസം ഷോയില്‍ നിന്ന് അധികൃതര്‍ ലക്ഷ്മിയെ പുറത്താക്കിയതും താരം ചാനല്‍ ഫ്ലോറില്‍ നിന്നും ദേഷ്യത്തോടെ ഇറങ്ങിപ്പോകുന്നതുമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ജനശ്രദ്ധയാകര്‍ഷിക്കുകയാണ്.
പ്രോഗ്രാം അവതരിപ്പിക്കാന്‍ ലക്ഷ്മി എത്തുമ്പോള്‍ ഷോ നടത്തേണ്ട എന്നും ചെറിയ പ്രശ്നമുണ്ടെന്നും അധികൃതര്‍ അറിയിരിക്കുന്നു, കാരണം തിരക്കിയ ലക്ഷ്മിക്ക് അവര്‍ മറുപടിയും നല്‍കുന്നുണ്ട്, മാഡത്തിന്റെ പേരില്‍ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി, ഇത് കേട്ട് ദേഷ്യപ്പെട്ടു കൊണ്ട് ലക്ഷ്മി രാമകൃഷ്ണന് ഇറങ്ങിപ്പോകുന്നതാണ് വീഡിയോയിലുള്ളത്.
പ്രോഗ്രാം പ്രൊമോഷന് വേണ്ടിയാണോ ഇവര്‍ ഇങ്ങനെ ചെയ്തതെന്നും വ്യക്തമല്ല, സീടിവിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ഇവര്‍ വീഡിയോ പുറത്തുവിട്ടത് അതിനാല്‍ പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണെന്നാണ് ചിലരുടെ വാദം.
Post Your Comments