CinemaMollywoodNEWS

ഈ ‘എ’ പടത്തിനൊക്കെ ഇത്ര മാര്‍ക്കറ്റ് ഉണ്ടോ?

ബിജുമേനോനും കൂട്ടരും ചേര്‍ന്ന് പുതിയ പദ്ധതി പ്ലാന്‍ ചെയ്യുകയാണ്. ‘റോസാപ്പൂ’ എന്ന പുതിയ ചിത്രത്തിലാണ് ബിജുമേനോനും നീരജ് മാധവും ഒത്തു ചേര്‍ന്ന് ‘എ’ പടമെടുക്കാന്‍ പുതിയ യാത്രയ്ക്ക് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ ആകാംഷയിലാണ്. ‘റോസാപ്പൂ’ ഒരു മുഴുനീള കോമഡി ചിത്രമാണെന്നുള്ളതാണ് ചിത്രത്തിന്റെ ആദ്യ ടീസര്‍ സൂചിപ്പിക്കുന്നത്.

ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ , നീരജ് മാധവ്, ബേസില്‍ ജോസഫ് എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഷിബു തമീന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിനു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്നു. അഞ്ജലിയാണ് ചിത്രത്തിലെ നായിക. സുധീര്‍ കരമന, സലിം കുമാര്‍, സൗബിന്‍ ഷാഹിര്‍, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വൈകാതെ തന്നെ ചിത്രം തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button