തെന്നിന്ത്യന്‍ താര സുന്ദരിയായി മാറിയിരിക്കുകയാണ് നയന്‍താര. മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയതെങ്കിലും ഗ്ലാമര്‍ വേഷങ്ങളിലൂടെ തമിഴകം കീഴടക്കുകയും ഇപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും അധികം താരമൂല്യമുള്ള നടിയായി നയന്‍ മാറുകയും ചെയ്തു.
നയന്‍താരയുടെ അഭിനയത്തിനും സൗന്ദര്യത്തിനും പുറമേ ശബ്ദത്തിനും ആരാധകര്‍ ഏറെയാണ്. എന്നാല്‍ നയന്‍ സ്വന്തം ശബ്ദത്തില്‍ അല്ല ഡബ്ബ് ചെയ്യുന്നതെന്ന് പലര്‍ക്കും അറിയില്ല. നയന്‍താരയുടെ ആ മനോഹര ശബ്ദത്തിന് പിന്നില്‍ മറ്റൊരു നടിയാണ്. നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ദീപയാണ് ആ ശബ്ദത്തിനുടമ.
രാജാ റാണിയിലാണ് ദീപ ആദ്യമായി നയന്‍താരയ്ക്ക് ശബ്ദം നല്‍കിയത്. അതിലെ ശബ്ദം നയന്താരയുടെതിനു സമാനമായി തോന്നിയെന്ന് പല സംവിധായകരും അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ ഇപ്പോള്‍ ദീപയാണ് നയന്‍താരയുടെ മിക്ക ചിത്രങ്ങള്‍ക്കും ശബ്ദം നല്‍കുന്നത്. നയന്‍സിന്റെ ആരാധിക കൂടിയായ ദീപ ഇതില്‍ വലിയ സന്തോഷത്തിലാണ്.
Post Your Comments