ആരാധകരെ ഏറെ സ്നേഹിക്കുന്ന ഒരു ബോളിവുഡ് താരമാണ് രൺവീർ സിംഗ്. എന്നാല്‍ ആരാധകരല്ലാത്ത വ്യക്തികളോടു അത്ര വല്യ താത്പര്യം രൺവീർ സിംഗിനില്ല എന്നതും എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം രൺവീറിനോട് നിശബ്ദനാകാന്‍ സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലി ആവശ്യപ്പെടുന്നുവെന്നാണ്. ഉറച്ച ശബ്ദത്തില്‍ കാര്യങ്ങള്‍ പറയുന്ന ഒരു വ്യക്തിയാണ് രൺവീർ. അതുകൊണ്ട് തന്നെ തന്റെ പുതിയ ചിത്രമായ പത്മാവതിയുടെ വിവാദത്തില്‍ രൺവീർ പുലര്‍ത്തുന്ന നിശബ്ദത എന്തുകൊണ്ടാണെന്ന സംശയത്തിലാണ് ആരാധകര്‍.
സിനിമയ്ക്കെതിരായ സംഘപരിവാര്‍ ഭീഷണികളോട് പ്രതികരിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രണ്‍വീര്‍ സിംഗ് പറയുന്നു. താന്‍ 200 ശതമാനവും പത്മവതിയ്ക്കും സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിയ്ക്കുമൊപ്പമാണെന്നും താരം വ്യക്തമാക്കി. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപ്പിക്കുന്ന താരമാണ് രണ്‍വീര്‍ സിംഗ്.
രൺവീറിന്റെ പുതിയ ചിത്രങ്ങള്‍ ‘പത്മമാതി’, ‘ഗുലി ബോയ്’ എന്നിവയാണ്.
Post Your Comments