മലയാളത്തിലെ ജനപ്രിയ ചിത്രം ദൃശ്യത്തിലൂടെയാണ് നീരജ് മാധവ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുന്നത്, നല്ലൊരു ഡാന്‍സര്‍ കൂടിയായ നീരജ് ആദ്യമായി സോളോ ഹീറോയായി അഭിനയിച്ച ചിത്രമാണ് ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ ചിത്രം മികച്ച പ്രേക്ഷക അഭിപ്രായത്തോടെ മുന്നേറുന്ന അവസരത്തില്‍ സിനിമയെക്കുറിച്ചുള്ള മനോഹര നിമിഷങ്ങള്‍ പങ്കിടുകയാണ് താരം. ഒരു ടിവി പ്രോഗ്രാമില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു നീരജ് ചിത്രത്തെ സംബന്ധിച്ചുള്ള ഒരു പരമ രഹസ്യം തുറന്നു പറഞ്ഞത്.
നീരജ് ഈ സിനിമ ചെയ്തില്ലെങ്കില്‍ എന്റെ മനസ്സിലുള്ള മറ്റൊരു നടന്‍ ധനുഷ് ആയിരുന്നു എന്നാണത്രേ നീരജിനോട് സംവിധായകന്‍ പറഞ്ഞത്, ഇത് കേട്ടപ്പോള്‍ ആകെ ഷോക്ക് ആയിപ്പോയെന്നും, അഹങ്കാരം കൊണ്ടല്ല ഇത് പങ്കുവെച്ചതെന്നും നീരജ് പറയുന്നു. ഡൊമിനിക് ഡി സില്‍വ സംവിധാനം ചെയ്ത ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ കുടിവെള്ള പ്രശ്നമാണ് കൈകാര്യം ചെയ്യുന്നത്. കാലികപ്രസക്തമായ ഈ ചിത്രം ഏതു പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് ഡൊമിനിക് ഡി സില്‍വ ഒരുക്കിയിട്ടുള്ളത്.
Post Your Comments