മോഹന്‍ലാലിന് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന സംഭവമാണ് കേണല്‍ പദവി, മേജര്‍ രവിയുടെ പാട്ടാള ചിത്രങ്ങളില്‍ അഭിനയിച്ചത് കൊണ്ടാണോ മോഹന്‍ലാലിന് കേണല്‍ പദവി നല്‍കിയതെന്നായിരുന്നു പൊതുവേ ഉയര്‍ന്ന വിമര്‍ശനം. ‘പത്മശ്രീ ഡോകടര്‍ സരോജ് കുമാര്‍’ എന്ന ചിത്രത്തിലൂടെ നടന് ശ്രീനിവാസനും മോഹന്‍ലാലിന്റെ കേണല്‍ പദവിയെ ട്രോളിയിരുന്നു. വര്‍ഷങ്ങളായി ഈ വിഷയം പലരും ചര്ച്ചയാക്കിയിരുന്ന സാഹചര്യങ്ങളില്‍ മോഹന്‍ലാല്‍ ഇതുമായി ബന്ധപ്പെട്ട് മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ ആ പതിവ് മോഹന്‍ലാല്‍ തെറ്റിക്കുകയാണ്, ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ കേണല്‍ പദവി ലഭിച്ചതിനെക്കുറിച്ച് മോഹന്‍ലാല്‍ വ്യക്തമാക്കി. പട്ടാള സിനിമകളില്‍ അഭിനയിച്ചതു കേണല്‍ പദവി സംഘടിപ്പിക്കാനാണോ? എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്.
“ഞാന്‍ ആദ്യമൊരു പട്ടാളസിനിമ ചെയ്തു. അതിനു പോയപ്പോള്‍ അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെക്കണ്ടപ്പോള്‍ സേനയോട് ഒരാവേശമുണ്ടായി, സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹമുണ്ടായി. അന്വേഷിച്ചപ്പോഴാണ് ടെറിറ്റോറിയില്‍ ആര്‍മിയെപ്പറ്റി അറിഞ്ഞത്.നമ്മുടെ താല്പര്യം കണക്കിലെടുത്ത് കൂടുതല്‍ അന്വേഷണങ്ങളൊക്കെ നടത്തി നമ്മളെ അവരതിന്റെ ഗുഡ്വില് അംബാസിഡറാക്കി നിയോഗിക്കുകയായിരുന്നു. കേണല്‍ പദവിയൊന്നും ഒന്നു രണ്ടു സിനിമകളില്‍ അഭിനയിച്ചാലുടന്‍ കിട്ടുന്നതൊന്നുമല്ല”- മോഹന്‍ലാല്‍
Post Your Comments