മലയാള സിനിമയിലെ ഒരു കാലത്തെ ഭാഗ്യ ജോഡികള്‍ ആയിരുന്നു മേനകയും ശങ്കറും. അതുകൊണ്ട് തന്നെ ഇരുവരെയും പറ്റി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ആദ്യമൊക്കെ പൊതുവേദികളില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന ചോദ്യം ശങ്കര്‍ എവിടെ എന്നതായിരുവെന്നും അക്കാലത്ത് തനിക്ക് വന്നിരുന്ന പ്രണയ ലേഖനങ്ങളില്‍ പലതും ശങ്കറിനെകുറിച്ചുള്ളതായിരുന്നുവെന്നും ഒരു ചാനല്‍ ഷോയില്‍ മേനക പറഞ്ഞു.
വിവാഹ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന കൂട്ടത്തിലാണ് സിനിമയിലെ ഗോസിപ്പുകളെ കുറിച്ചും മറ്റും മേനക മനസ്സു തുറന്നത്. സുരേഷ് കുമാറുമായുള്ള വിവാഹ വാര്‍ത്ത വന്നതോടെ പലരും വിവാഹം കഴിക്കേണ്ടത് ശങ്കറിനെയാണ്, സുരേഷ് കുമാറിനോട് ഒഴിഞ്ഞു മാറാൻ പറയണം എന്ന തരത്തിലുള്ള കത്തുകള്‍ അയയ്ക്കാന്‍ തുടങ്ങിയെന്നും താരം പറയുന്നു. ശങ്കറാണ് തനിക്ക് സുരേഷിനെ പരിചയപ്പെടുത്തി തന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് വന്നിരുന്ന ഈ കത്തുകള്‍ ശങ്കറും സുരേഷ് കുമാറും ഒരുമിച്ചാണ് വായിച്ചിരുന്നതെന്നും മേനക പറയുന്നു
Post Your Comments