
താര പ്രണയം എന്നും സിനിമാ മേഖലയിലെ ചൂടന്‍ വാര്‍ത്തയാണ്. ബോളിവുഡിലെ ചൂടന്‍ പ്രണയമായിരുന്നു താര സുന്ദരി കരീനയും നടന് ഷാഹിദ് കപൂറും തമ്മില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നാല് വര്‍ഷത്തെ പ്രണയം ഒടുവില്‍ അവസാനിക്കുകയും ഇരുവരും വേറെ ബന്ധങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഈ ബന്ധം വേര്‍പിരിഞ്ഞതിനു ശേഷം ഇരുവരും തമ്മില്‍ സംസാരിക്കാറു പോലുമില്ല. ആ അവസരത്തിലാണ് ഒരേ വേദിയില്‍ ഇവര്‍ എത്തുന്നത്.
ബോളിവുഡിൽ അവാർഡ് ചടങ്ങിെനത്തിയതായിരുന്നു കരീനയും ഷാഹിദും. റെഡ് കാർപറ്റിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് ഷാഹിദിനെ കരീന കാണുന്നത്. പെട്ടന്ന് തന്നെ നടിയുടെ മുഖം വല്ലാതായി. പെട്ടന്ന് വേദി വിടണമെന്നായി കരീനയുടെ ചിന്ത. എന്നാല്‍ കരീനയുടെ മാറ്റം കണ്ട ഷാഹിദ് താരം മടങ്ങുന്നത് വരെ കാത്തുനില്ക്കുകയും അതിനു ശേഷം റെഡ്കാർപറ്റിലെത്തി മാധ്യമങ്ങളോട് സംസാരിക്കുകയുണ്ടായി.
Post Your Comments