![](/movie/wp-content/uploads/2017/12/stephen-sunny-leon-vadiudyan-688488.jpg)
ബോളിവുഡ് ഗ്ലാമര്‍ താരറാണി സണ്ണി ലിയോണ്‍ ആദ്യമായി മലയാള സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നു. നൂറ്റിയമ്പത് ദിവസത്തെ ഡേറ്റാണ് സണ്ണി ലിയോണ്‍ ഈ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ഈ ചിത്രത്തിനായി താരം ഇപ്പോള്‍ മുംബൈയില്‍ കളരിപ്പയറ്റും, കുതിര സവാരിയും അഭ്യസിച്ച് തുടങ്ങിയതായാണ് വിവരം. മലയാളത്തിനു പുറമേ തമിഴിലും മറ്റിതര ഭാഷകളിലുമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചാലക്കുടിയാണ് പ്രധാന ലൊക്കേഷന്‍.തമിഴിലെ അറിയപ്പെടുന്ന സംവിധായകനായ വി. സി വടിവുടയാന്‍ ആണ് കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. .കേരളത്തിന്റെ തനതു കലാരൂപങ്ങളും,കളരിപ്പയറ്റും ഈ ചിത്രത്തില്‍ കടന്നു വരുന്നു.സ്റ്റീഫ്സ് കോര്‍ണര്‍ ഫിലിംസിനുവേണ്ടി പൊന്‍സെ സ്റ്റിഫന്‍ ആണ് നിര്‍മ്മാതാവ്.ഗ്രാഫിക്സിന് പ്രാധാന്യം നല്‍കുന്ന ചിത്രം കൂടിയാണിത്. ബാഹുബലി, യന്തിരന്‍ 2 സിനിമകള്‍ക്കായി ഗ്രാഫിക്സ് വര്‍ക്കുകള്‍ ചെയ്യുന്ന ടീമിനെയാണ് ഈ ചിത്രവും ഏല്‍പ്പിച്ചിരിക്കുന്നത്. നാസര്‍, ബാഹുബലിയിലെ വില്ലനായ നവദീപ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
Post Your Comments