
“ഒരു പ്രാവശ്യം ഒരൊറ്റ പ്രാവശ്യം അവളും ഞാനും കൂടി ഒന്നിച്ച് പറക്കും എന്നിട്ടേ ഞാന്‍ ചാകത്തൊള്ളൂ”
‘വിമാനം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ ഹിറ്റായ ഡയലോഗാണ് മുകളില്‍ പറഞ്ഞത്. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമായ വിമാനത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നവഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ‘വിമാനം’ ഒരു യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കിയാണ് പറഞ്ഞിരിക്കുന്നത്. ബധിരനായ സജി എന്ന ചെറുപ്പക്കാരന്റെ കഥയാണ് വിമാനം പറയുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. പുതുമുഖ നടി ദുര്‍ഗ്ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments