മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ തെന്നിന്ത്യന്‍ നടിയാണ് രോഹിണി. അഭിനയത്തിന് ചെറിയ ഒരു ഇടവേള കൊടുത്ത രോഹിണി ബാഹുബലി പോലുള്ള വിസ്മയ ചിത്രങ്ങളുടെ ഭാഗമായി തിരിച്ചെത്തിയിരിക്കുകയാണ്. ഗ്രാമീണ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടി സിനിമാ ജീവിതത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്.
തന്റെ മാതൃ ഭാഷ തെലുങ്കാണ്. എന്നാല്‍ ആ ഭാഷയില്‍ ഉള്ളവര്‍ പോലും താനൊരു മലയാളിയാണെന്നാണു വിചാരിച്ചിരുന്നതെന്നു രോഹിണി പറയുന്നു. തൊണ്ണൂറുകളില്‍ നടന് രേഹ്മാനുമായി ചേര്‍ന്ന് നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അന്നു ഗോസിപ്പുകള്‍ വന്നപ്പോള്‍ എങ്ങനെ സംസാരിക്കുമെന്നൊക്കെ തോന്നിയിരുന്നു, അതെന്തിനു ഗൗരവമാക്കിയെടുക്കണം വെറുമൊരു ഗോസിപ്പ് അല്ലേ എന്ന് പറഞ്ഞു ആ സമയത്തും ധൈര്യം തന്നത് റഹ്മാനാണ്. തമിഴ് നടന് രഘുവരനുമായി പ്രണയത്തിലായത്തിനു ശേഷമാണ് വിവാഹം കഴിച്ചത്. എന്നാല്‍ നടന് രഘുവരനുമായി പിരിഞ്ഞ് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും മറ്റൊരു വിവാഹത്തിനു താന്‍ ചിന്തിക്കാത്തതിന്റെ കാരണവും രോഹിണി വ്യക്തമാക്കി. ”തനിക്കൊരു രണ്ടാനമ്മയുണ്ടായിരുന്നു. കൊച്ചിലേ അമ്മ മരിച്ചതാണ്. അതുകൊണ്ട് ഒരു രണ്ടാനച്ഛന് ഉണ്ടായാല്‍ അതു റിഷിയെ എങ്ങനെ ബാധിക്കുമെന്ന് തനിക്കു ഭയമുണ്ടായികുന്നു. ഇപ്പോള്‍ നല്ല സ്വാതന്ത്രം അനുഭവിക്കുന്നുണ്ട്. റിഷിക്കു പൂര്‍ണ ശ്രദ്ധ കൊടുക്കാന്‍ പറ്റുന്നുണ്ട്. ഞങ്ങള്‍ക്കിടയില്‍ ആരുമില്ല, രണ്ടുപേരെയും നോക്കിക്കോളാം എന്നു പറഞ്ഞു വരുന്ന ഒരാളെയും ഇതുവരെ കണ്ടിട്ടുമില്ല”. രോഹിണി പറഞ്ഞു.
”രഘു നല്ല സ്നേഹമുള്ളയാളായിരുന്നു. ആരുവന്നു ചോദിച്ചാലും എന്തു വേണമെങ്കിലും കൊടുക്കും. അഡിക്ഷന് എന്ന ഡിസീസായിരുന്നു പ്രശ്നം. ഞാന്‍ ആ ഡിസീസിനോടു തോറ്റുപോയി. രഘുവിനെ അതില്‍ നിന്നും പുറത്തു കൊണ്ടുവരാന്‍ ഒരുപാടു ശ്രമിച്ചെങ്കിലും സാധിച്ചില്ല. മകനെയും അതു ബാധിക്കുമെന്നു തോന്നിയപ്പോഴാണ് പിരിയാന്‍ തീരുമാനിച്ചത്. രഘുവിനെയും രക്ഷപ്പെടുത്തണം എന്നു വിചാരിച്ചിരുന്നു. പക്ഷെ കഴിഞ്ഞില്ല.” രോഹിണി കൂട്ടിച്ചേര്‍ത്തു.
Post Your Comments