സിനിമയില്‍ നായകന്മാരെയും നടിമാരെയും തുല്യ രീതിയില്‍ അല്ല പരിഗണിക്കുന്നത്.സ്ത്രീകള്‍ക്ക് എവിടെയും രണ്ടാം സ്ഥാനമാണ് ലഭിക്കുന്നത്. മുന്‍ നിര നായിക ആയിട്ടും നയന്‍താരയോടു ഈ വിവേചനം കാണിക്കുന്നതിനെതിരെ നടി രാകുല്‍ പ്രീത് സിംഗ് രംഗത്ത്. മുന്‍നിര നായികയായിട്ടും നയന്‍താരയ്ക്ക് നായകനേക്കാളും പ്രതിഫലം കുറച്ചുകൊടുക്കുന്നത് എന്തുകൊണ്ടെന്ന് രാകുല്‍ ചോദിക്കുന്നു.
നയന്‍താര നായികയായി വന്ന സിനിമകളെല്ലാം ഹിറ്റാണ്. അവരെ കേന്ദ്രകഥാപാത്രമാക്കിയാണ് ആ സിനിമകളെല്ലാം. എന്നിട്ടും മൂന്ന് കോടി മാത്രമാണ് നയന്‍താരയ്ക്ക് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോളിവുഡിലെ മുന്‍നിര നായകന്മാര്ക്ക് 15 കോടി രൂപയോളം പ്രതിഫലം ലഭിക്കുന്നുണ്ട്. ഇത് കോളിവുഡിന്റെ മാത്രം പ്രത്യേകതയല്ല, മറ്റ് ഭാഷകളിലെ സിനിമയിലും വിവേചനമുണ്ടെന്നും രാകുല്‍ പറഞ്ഞു.
Post Your Comments