
നാല്‍പ്പത് കഴിഞ്ഞ നായികമാര്‍ പോലും കൗമാരക്കാരിയുടെ അമ്മയായി അഭിനയിക്കാന്‍ നോ പറയുന്ന അവസരത്തിലാണ് യുവ നടി ഇഷതല്‍വാര്‍ പൃഥ്വിരാജിന്റെ പുതിയ ചിത്രത്തില്‍ പതിനാറുകാരിയുടെ അമ്മ വേഷം ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ‘ഡെട്രോയ്റ്റ് ക്രോസിംഗ്’ എന്ന ചിത്രത്തിലാണ് താരം കൗമാരക്കാരിയുടെ അമ്മയാകുന്നത്. നവാഗതനായ നിര്‍മല്‍ സഹദേവനാണ് ചിത്രത്തിന്റ്റെ സംവിധായകന്. മമ്തയാണ് ചിത്രത്തിലെ മറ്റൊരു നായിക. യുവനടിമാര്‍ അമ്മ വേഷം സ്വീകരിക്കാന്‍ മടിച്ചു നില്ക്കുമ്പോള് അതൊരു വലിയ കാര്യമല്ലെന്നാണ് ഇഷയുടെ നിലപാട്.
Post Your Comments