CinemaGeneralKollywoodMollywoodNEWS

തമിഴ്നാട്ടിലെ നിവിന്‍റെ ആരാധകബലത്തെക്കുറിച്ച് സംവിധായകന്‍

മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും തമിഴില്‍ അഭിനയിച്ചിട്ടുള്ളവരാണ്, യുവനിരയിലെ സൂപ്പര്‍ തരങ്ങളായ നിവിന്‍ പോളിയും, ടോവിനോയുമെല്ലാം തമിഴ് നാട്ടില്‍ ആരാധകരെ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ‘പ്രേമം’ എന്ന ചിത്രത്തിലൂടെ നിവിന്‍ തമിഴ് പ്രേക്ഷകരുടെ മനം കീഴടക്കി കഴിഞ്ഞു, നിവിന്റെ പുതിയ ചിത്രം ‘റിച്ചി’ റിലീസിന് എത്തുമ്പോള്‍ തമിഴ്നാട്ടില്‍ താരത്തിനു കയ്യടിക്കാന്‍ ആരാധകര്‍ ഏറെയുണ്ട്.

കോളിവുഡിലെ നിവിന്റെ ആരാധകബലത്തെക്കുറിച്ച് തുറന്നു പറയുകയാണ് റിച്ചിയുടെ സംവിധായകനായ ഗൗതം രാമചന്ദ്രന്‍. തന്റെ ആദ്യ സിനിമ തമിഴില്‍ തന്നെയാകണം എന്ന് ആഗ്രഹമുണ്ടായിരുന്നതായി ഗൗതം രാമചന്ദ്രന്‍ വ്യക്തമാക്കി.

“‘ഉളിദവരു കണ്ടന്തേ എന്ന കന്നഡസിനിമയെക്കുറിച്ച് ഞാന്‍ നിവിനോട് പറഞ്ഞു, നിവിനുമായി നേരത്തെ പരിചയമുണ്ട്. മലയാളത്തില്‍ ആരാധകര്‍ ഉള്ളത് പോലെ നിവിനും ഇവിടെയും ആരാധകര്‍ ഏറെയാണ്‌ . ‘ഉളിദവരു കണ്ടന്തേ ‘ എന്ന ചിത്രത്തിന്റെ കഥ നിവിന് ഇഷ്ടമായി, നെഗറ്റിവ് ടച്ചുള്ള കഥാപാത്രമാണെങ്കിലും ചെയ്യാമെന്ന് നിവിന്‍ സമ്മതിച്ചു,അതിനു ശേഷം ഒരു വര്‍ഷത്തോളമെടുത്ത് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി.”-സംവിധായകന്‍ ഗൗതം രാമചന്ദ്രന്‍

 
കടപ്പാട്; മാതൃഭൂമി

 

shortlink

Related Articles

Post Your Comments


Back to top button