CinemaGeneralMollywoodNEWSUncategorized

അഹങ്കാരം കൊണ്ട് പറയുന്നതല്ല എനിക്ക് പകരം സംവിധായകന്‍ മനസ്സില്‍ കണ്ടിരുന്നത് മറ്റൊരു നടനെ; നീരജ് മാധവ്

മലയാള സിനിമയിലെ യുവനിരയിലെ ശ്രദ്ധേയനായ താരമാണ് നീരജ് മാധവ്, നീരജ് ആദ്യമായി സോളോ ഹീറോയായി അഭിനയിച്ചിരിക്കുന്ന ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ മികച്ച പ്രേക്ഷക അഭിപ്രായത്തോടെ മുന്നേറുകയാണ്. ഡൊമിനിക് ഡി സില്‍വ സംവിധാനം ചെയ്ത ഈ ചിത്രം കുടിവെള്ള പ്രശ്നമാണ് കൈകാര്യം ചെയ്യുന്നത്. കാലികപ്രസക്തമായ ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ ഏതു പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഡൊമിനിക് ഡി സില്‍വ ഒരുക്കിയിട്ടുള്ളത്. ഒരു ടിവി ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ ഈ ചിത്രത്തിലേക്ക് മറ്റൊരു നടനെ ആലോചിച്ചിരുന്നുവെന്ന് നീരജ് മാധവ് വ്യക്തമാക്കി, നീരജ് ചെയ്തില്ലെങ്കില്‍ എന്റെ മനസ്സില്‍ ഈ സിനിമ ചെയ്യാന്‍ ഏറ്റവും യോജിക്കുന്ന നടന്‍ ധനുഷ് എന്നായിരുന്നു നീരജിനോട് സംവിധായകന്‍ പറഞ്ഞത്, ഇത് കേട്ടപ്പോള്‍ ആകെ ഷോക്ക് ആയിപ്പോയെന്നും, അഹങ്കാരം കൊണ്ടല്ല ഇത് പങ്കുവെച്ചതെന്നും നീരജ് മാധവ് പ്രോഗ്രാമിനിടെ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button