BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

സ്ത്രീലമ്പടനാണെന്ന് കരുതി ഡാനിയലില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ചിരുന്നു; സണ്ണി ലിയോണ്‍

ബോളിവുഡിലെ ചൂടന്‍ താരമാണ് സണ്ണി ലിയോണ്‍. പോണ്‍ സിനിമകളില്‍ നിന്നും മുന്‍നിര ചിത്രങ്ങളിലേയ്ക്ക് എത്തിയ സണ്ണിയുടെ പഴയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ച. അമ്മയുടെ മരണത്തെ തുടര്‍ന്ന് വിഷാദ രോഗത്തിന് അടിപ്പെട്ടു കഴിഞ്ഞിരുന്ന കാലത്ത് സണ്ണിയുടെ ജീവിതത്തിലേയ്ക്ക് ഡാനിയല്‍ എത്തിയതിനെ കുറിച്ച് സണ്ണി തുറന്നു പറയുന്നതാണ് ആ അഭിമുഖം.

ജീവിത നൈരാശ്യത്തിന്റെ ഘട്ടത്തിലൂടെ കടന്നു പോകുന്ന ഒരവസ്ഥയില്‍ ഡാനിയലില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ചിരുന്നു താനെന്ന് പഴയൊരു അഭിമുഖത്തില്‍ സണ്ണി പറയുന്നു.അമ്മ മരിച്ച്‌ ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. പ്രണയത്തെക്കുറിച്ച്‌ ചിന്തിക്കാനുള്ള യാതൊരു സാഹചര്യവും അന്നുണ്ടായിരുന്നില്ല. കൂടാതെ ഡാനിയല്‍ ഒരു സ്ത്രീലമ്പടനാണെന്ന ധാരണയും തനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഡാനിയലിന്റെ പ്രണയാഭ്യര്‍ഥന പാടെ അവഗണിക്കുകയായിരുന്നു. ഇതേ കാരണം കൊണ്ടുതന്നെ ആദ്യമായി വിരുന്നിന് വിളിച്ചപ്പോള്‍ പോകാന്‍ മടികാണിച്ചെന്നും രാത്രി ഏറെ വൈകി പാര്‍ട്ടിയില്‍ എത്തുകയും ചെയ്തു. ഈ സംഭവത്തോടെ ഡാനിയല്‍ തന്നെ ഉപക്ഷിക്കുമെന്നാണ് കരുതിയതെന്ന് സണ്ണി അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍, സംഭവിച്ചത് നേരെ മറിച്ചാണ്. അന്നു രാത്രി ഡാനിയല്‍ കൊടുത്തുവിട്ട സമ്മാനം കണ്ടപ്പോള്‍ താന്‍ ശരിക്കും ഞെട്ടി. 24 പനിനീര്‍ പൂക്കള്‍. അന്ന് തുടങ്ങിയ ആ ബന്ധം മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹത്തില്‍ കലാശിച്ചു.

shortlink

Related Articles

Post Your Comments


Back to top button