തമിഴ് നടന് ചിമ്പുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിര്‍മ്മാതാവ് മൈക്കില്‍ രായപ്പന് രംഗത്തെത്തിയിരുന്നു. ചിമ്പുവിന്റെ അന്‍ബാനവന്‍ അസരാദവന്‍ അടങ്കാത്തവന്‍ (അഅഅ) എന്ന സിനിമയുടെ നിര്‍മ്മാതാവാണ് മൈക്കിള്‍. ഈ സിനിമയുടെ പരാജയത്തിന് കാരണം ചിമ്പുവാണെന്ന് ആരോപിച്ചായിരുന്നു മൈക്കിള്‍ എത്തിയത്. ഈ ചിത്രം നിര്‍മിച്ചുവെന്ന ഒറ്റക്കാരണത്താല്‍ തന്നെ വളരെ ദയനീയമായ അവസ്ഥയിലേക്ക് ഈ നടന് തള്ളിവിട്ടിരിക്കുകയാണെന്നും ഒരു നിര്‍മാതാവിനും തന്റെ അവസ്ഥ വരരുതെന്നും മൈക്കിള്‍ പറഞ്ഞിരുന്നു. ഇതിന് വിശദീകരണം നല്‍കുകയാണ് ചിമ്പുവിന്റെ സഹായി ഹരിഹരന് നായിഡു.
ചിമ്പു ഇത്രമാത്രം പ്രശ്നക്കാരനാണെങ്കില്‍ രായപ്പന് എന്തിന് അയാളുടെ കീ എന്ന ചിത്രത്തിന്റെ പ്രമോഷന് വീണ്ടും ചിമ്പുവിന്റെ സഹായം തേടി? ചിമ്പുവിനെ നായകനാക്കണമെന്ന് പറഞ്ഞ് ആരെങ്കിലും പിറകെ നടന്നുവോ? സിനിമ പുറത്തിറങ്ങി ഇത്രയും കാലം കഴിഞ്ഞ് ഇങ്ങനെ പുലമ്പുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല” ഹരിഹരന് പറഞ്ഞു. ചിമ്പു ബാങ്കോങ്കില്‍ ഷൂട്ടിങ്ങിന് വന്നില്ല എന്നാണ് അവര്‍ ആരോപിക്കുന്നത്. പറഞ്ഞുറപ്പിച്ച തുക നല്‍കാതെ അയാള്‍ പറ്റിച്ചതുകൊണ്ടാണ് വരാഞ്ഞത്. രായപ്പന് പറയുന്നത് താന്‍ മുഴുവന്‍ പണവും നല്‍കിയെന്നാണ്. അത്രയ്ക്ക് ധൈര്യമുണ്ടെങ്കില്‍ കൃത്യമായ രേഖകള്‍ കാണിക്കട്ടെ’- ഹരിഹരന് പറയുന്നു
Post Your Comments