CinemaGeneralLatest NewsMollywoodNEWSWOODs

അബി മടങ്ങുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ബാക്കി വെച്ച്‌

 

നടന്‍ അബി ജീവിതത്തിലെ വലിയൊരു ആഗ്രഹം ബാക്കിവച്ചാണ് യാത്രയാവുന്നത്. സ്റ്റേജിലെ സൂപ്പര്‍താരമായിമാറിയ അബി സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനായ മകന്‍ ഷെയ്ന്‍ നിഗമിനോപ്പം ഒരു ചിത്രത്തില്‍ പ്രവര്‍ത്തിക്കണമെന്ന് അബിയ്ക്ക് വലിയ ആഗ്രഹമായിരുന്നു. അബിയുടെ അവസാന ചിത്രമായ കറുത്ത സൂര്യന്റെ സംവിധായകന്‍ ഇ.വി എം. അലിയാണ് അബിയുടെ ആ ആഗ്രഹാത്തെക്കുറിച്ചു വെളിപ്പെടുത്തിയത്.

പുതുമുഖങ്ങളായ മുഹമ്മദ് ഷാ, റിഷാദ്, മഞ്ജുഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ‘കറുത്തസൂര്യന്‍’ ഡിസംബര്‍ എട്ടിന് തിയേറ്ററിലെത്തും. കൊച്ചുപ്രേമന്‍, ശിവജി ഗുരുവായൂര്‍, റസാക്ക് പാരഡൈസ്, നീനാ കുറുപ്പ്, പ്രിയങ്ക തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കിങ്സ്റ്റാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇ.വി എം. അലി തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും.

shortlink

Related Articles

Post Your Comments


Back to top button