നടനും മിമിക്രി താരവുമായ കലാഭവന്‍ ഹനീഫ് ഒരു വിദേശ പരിപാടിയ്ക്ക് അബിയ്ക്കൊപ്പം പോയപ്പോള്‍ ഉണ്ടായ അനുഭവം പറയുന്നു. വിദേശ പരിപാടിയില്‍ അബി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഉണ്ടായിരുന്നു. കൂടെ തുടക്കക്കാരിയായ നടിയും. നടിയ്ക്കൊപ്പം അമ്മയും യാത്രയില്‍ വന്നിരുന്നു. നടിയുടെ അമ്മ വിമാനം കയറിയപ്പോള്‍ വലിയ ഡിമാന്റ് വെക്കാന്‍ തുടങ്ങി. തുടക്കക്കാരിയാണ് നടിയെങ്കിലും അമ്മയ്ക്കായിരുന്നു ജാട. ശല്യം സഹിക്കാതായപ്പോള്‍ അബി ഒരു നമ്പരിറക്കി. അതോടെ ആ അമ്മ മിണ്ടാതെയായെന്നും ഹനീഫ് പറയുന്നു.
അമ്മയുടെ ശല്യം സഹിക്കാതെ വന്നപ്പോള്‍ അബി ഒരു പണി ഒപ്പിച്ചു. സംഭവം ഇങ്ങനെ .. വിമാനത്തില്‍ അനൗണ്‍സ്മെന്റ് വന്നപ്പോള്‍ അബി അമ്മയോട് പറഞ്ഞു ”ദേ… നിങ്ങളുടെ യഥാര്‍ഥ വയസ്സും പാസ്പോര്‍ട്ടിലെ വയസ്സും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് പറയുന്നു. നിങ്ങളെ തിരിച്ചിറക്കുമെന്നാണ് അനൗണ്‍സ്. അതുകൊണ്ട് എയര്‍ ഹോസ്റ്റസുമാരുടെ ശ്രദ്ധയില്‍ പെടാതെ മിണ്ടാതിരുന്നോ?” ഇംഗ്ലീഷറിയാത്ത അമ്മ പിന്നെ മിണ്ടാതിരുന്നു. എയര്‍ ഹോസ്റ്റസുമാര്‍ ഭക്ഷണം കൊണ്ടുവന്നപ്പോള്‍ പോലും അവര്‍ മുഖമുയര്‍ത്തിയില്ല” കലാഭവന്‍ ഹനീഫ് പറയുന്നു
Post Your Comments