ചലച്ചിത്ര താരങ്ങളേക്കാൾ ആരാധകരുള്ള ആളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഇന്ത്യയിലെ ക്രിക്കറ്റ് യുവാക്കള്‍ മാതൃകയായി കാണുന്ന കോഹ്ലി ലോകസുന്ദരി മാനുഷി ഛില്ലറിനെ ഒരു സ്വകാര്യ ചാനലിലെ പരിപാടിയ്ക്കിടെ പരിചയപ്പെട്ടു. അതിനിടയില്‍ മാനുഷി ഛില്ലര്‍ കോഹ്ലിയോട് ഒരു ചോദ്യവും ചോദിച്ചു. എന്നാല്‍ ഇന്ത്യന്‍ നായകന് അതിന് നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.
കോഹ്ലിയെ മാതൃകയായി കാണുന്ന ഒരുപാടാളുകള്‍ രാജ്യത്തുണ്ടെന്നും ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ അവര്‍ക്കെന്താണ് തിരിച്ചുനല്‍കാന്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു മാനുഷിയുടെ ചോദ്യം.
ഇതിന് കോഹ്ലി നല്കിയ മറുപടി ഇങ്ങനെയായിരുന്നു ഗ്രൗണ്ടില്‍ ഒരിക്കലും അഭിനയിക്കാന്‍ പാടില്ല. നമ്മുടെ ഓരോ നീക്കങ്ങളും ഹൃദയത്തില്‍ നിന്നുള്ളതാവണം. ഒരിക്കലും മുഖംമൂടി അണിയാന്‍ പാടില്ല. നമ്മള് അഭിനയിക്കുകയാണെന്നറിഞ്ഞാല് നമുക്ക് ബന്ധങ്ങള്‍ നഷ്ടപ്പെടും. ഞാന്‍ എപ്പോഴും ഞാന്‍ തന്നെയാണ്. മറ്റൊരാളാവാന് ശ്രമിച്ചിട്ടില്ല. ഇതിന്റെ പേരില്‍ ചില ആളുകള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടെന്നു വരില്ല. പക്ഷേ അതൊരു പ്രശ്നമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments