ബോളിവുഡിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ജോഡികളാണ് സൽമാൻ ഖാനും കത്രീന കൈഫും.ഇരുവരും ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.ഇപ്പോഴിതാ ഇരുവരുടെയും പുതിയ ചിത്രം പുറത്തിറങ്ങുകയാണ്. ‘ടൈഗര്‍ സിന്ദാ ഹെ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട ഇരുവരുടെയും ചിത്രങ്ങൾ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു ചിത്രം കൂടി വൈറലാവുകയാണ്. ചിത്രീകരണത്തിന്റെ ഭാഗമായി ഓസ്ട്രിയയിലാണ് താരങ്ങള്‍ ഇപ്പോള്‍. ഓസ്ട്രിയയിലെ തണുത്തുറഞ്ഞ കത്രീനയുടെ ഛായാചിത്രം വരച്ചു ചേര്‍ത്തിരിക്കുകയാണ് സല്മാന്.താനൊരു ഉഗ്രൻ ചിത്രകാരൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം.
ഐസില്‍ എല്ലാ തരം പെയിന്റുകളും പിടിക്കില്ലായിരുന്നു. അതിനാല്‍ പ്രകൃതി ദത്തമായ നിറങ്ങള്‍ തിരഞ്ഞെടുത്തും ഇരുപതടി വലുപ്പത്തിലുമാണ് സൽമാൻ കത്രീനയെ ക്യാൻവാസിലാക്കിയത് .യഷ് രാജ് ഫിലിംസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. ഒരു പ്രണയ ഗാനത്തിനിടയിലാണ് ചിത്രം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.
Tiger freezes a moment in time, by painting Zoya’s portrait on ice❤️ Watch it in #DilDiyanGallan TOMORROW. @BeingSalmanKhan | #KatrinaKaif | @aliabbaszafar | @yrfmusic | @TigerZindaHai | #TigerZoya pic.twitter.com/CnaRLa3zzr
— Yash Raj Films (@yrf) December 1, 2017
Post Your Comments