CinemaGeneralLatest NewsMollywoodNEWSWOODs

നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചു അഭിനയിക്കുകയും അടുത്ത സൗഹൃദത്തിലുമായിരുന്നു, എന്നിട്ടും അദ്ദേഹം അങ്ങനെ പറഞ്ഞപ്പോള്‍ ഒരുപാട് വേദനിപ്പിച്ചു; നെടുമുടി വേണു

സിനിമയില്‍ താര പിണക്കങ്ങള്‍, വിവാദങ്ങള്‍ എല്ലാം ഇപ്പോഴും ഉണ്ടാകാറുണ്ട്. സിനിമയില്‍ മോശം അനുഭവങ്ങള്‍ ഒന്നും അധികം ഉണ്ടായിട്ടില്ലെന്ന് പറയുന്ന നടന്‍ നെടുമുടി വേണു എന്നാല്‍ തന്നെ തിലകന്റെ വാക്കുകള്‍ വളരെയധികം വേദനിപ്പിച്ചിരുന്നുവെന്നു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. തിരുവനന്തപുരത്തെ നായർ ലോബിയുടെ വക്താവ് ആണ് നെടുമുടി വേണുവെന്ന് തിലകൻ പറഞ്ഞ പരാമർശങ്ങള്‍ തന്നെ വേദനിപ്പിച്ചിരുന്നുവെന്നു താരം പറഞ്ഞു.

ഞങ്ങള്‍ നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചു അഭിനയിക്കുകയും അടുത്ത ബന്ധത്തിലുമായിരുന്നു. കൂടാതെ താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ തിലകന്‍ അവതരിപ്പിച്ചിരുന്നു. ഇങ്ങനെയോക്കോ ഉണ്ടായിട്ടും ഒരു സുപ്രഭാതത്തില്‍ അദ്ദേഹം ഇങ്ങനെ വിമര്‍ശിച്ചപ്പോള്‍ വേദന തോന്നിയെന്ന് നെടുമുടി വേണു പറഞ്ഞു. കൂടാതെ ആരൊക്കയോ തനിക്കെതിരെ അദ്ദേഹത്തോട് പറഞ്ഞതില്‍ തെറ്റിദ്ധാരണ ഉണ്ടായതും ഇതിനു കാരണമാകാമെന്നും നെടുമുടി വേണു കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button