BollywoodGeneralNEWS

അക്ഷയ് കുമാര്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു; ദുഖിതനായി അമിതാഭ് ബച്ചന്‍

ബോളിവുഡില്‍ താരങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട് സീനിയര്‍ താരങ്ങളെ ബഹുമാനിക്കാന്‍ അറിയാത്ത സിനിമാ മേഖലയാണ് ബോളിവുഡ് എന്നും ചിലര്‍ പറയുന്നുണ്ട്, എന്നാല്‍ സൂപ്പര്‍ താരം അക്ഷയ്കുമാര്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തനാവുകയാണ്. 48 -ആമത് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങില്‍ ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡ് നല്‍കി അമിതാഭ് ബച്ചനെ ആദരിച്ചിരുന്നു. ചടങ്ങിനിടെ സൂപ്പര്‍താരം അമിതാഭ് ബച്ചന്‍റെ കാല്‍തൊട്ടു വണങ്ങിയാണ് അക്ഷയ് കുമാര്‍ തന്‍റെ ബഹുമാനം പ്രകടമാക്കിയത്. എന്നാല്‍ അക്ഷയ് കുമാര്‍ കാല്‍തൊട്ട് വണങ്ങിയത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് ചടങ്ങിനു ശേഷം അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

ചടങ്ങിനിടെ അമിതാഭ് ബച്ചനെക്കുറിച്ച് അക്ഷയ്കുമാര്‍ പറയുന്നതിങ്ങനെ

“എനിക്ക് 12- 13 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം കശ്മീര്‍ കാണാന്‍ പോയി. അവിടെ അമിതാഭ് ബച്ചന്റെ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. ഞാന്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ നേരം അദ്ദേഹം മുന്തിരി കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
എനിക്കും അത് കഴിക്കാന്‍ ആഗ്രഹം തോന്നി. അദ്ദേഹം കഴിക്കുന്നതിനിടയില്‍ ഒരെണ്ണം താഴെ വീണു. ഞാന്‍ അതെടുത്തപ്പോള്‍ . അദ്ദേഹം അറിയാത്ത ഭാവത്തില്‍ ഇരുന്നു. എനിക്ക് ഓട്ടോ ഗ്രാഫ് തരുന്നതിനോടൊപ്പം ഒരു കുല മുന്തിരിയും നല്‍കി. ബിഗ്ബിയോടൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ടു. എന്റെ അച്ചനായി ഒട്ടേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ബോളിവുഡിന്റെ അച്ഛനാണ് അമിതാഭ് ബച്ചന്‍.”- അക്ഷയ് കുമാര്‍

shortlink

Related Articles

Post Your Comments


Back to top button