
ബോളിവുഡിലെ ഹോട്ട് നായിക എന്നതില്‍ നിന്നും മുന്‍ നിരനായികയായി മാറിയ നടിയാണ് സണ്ണി ലിയോണ്‍. അമ്മ ആകണമെന്ന ആഗ്രഹ സഫലീകരണത്തിനായി ഒരു കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തുകയാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. നിഷ കൗര്‍ എന്നാണു കുഞ്ഞിനു പേരിട്ടിരിക്കുന്നത്.
എന്നാലിപ്പോള്‍ നിഷയോട് എല്ലാ രഹസ്യങ്ങളും തുറന്ന് പറയാന്‍ ഒരുങ്ങിയിരിക്കുകയാണ് സണ്ണി. നിഷ തങ്ങളുടെ ദത്തു പുത്രിയാണെന്നു തിരിച്ചറിഞ്ഞു തന്നെ വളരണമെന്നു സണ്ണി പറയുന്നു. ”നിഷ ഞങ്ങളുടെ സ്വന്തമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളെല്ലാം അവളെ കാണിക്കണം. അവളുടെ യഥാര്‍ത്ഥ അമ്മ ഒരിക്കലും നിഷയെ ഉപേക്ഷിച്ച് പോയിട്ടില്ല. അവളെ കുറച്ച് നാളത്തേക്ക് സംരക്ഷിക്കാന്‍ ഒരിടത്ത് ഏല്‍പ്പിച്ചതാണ്. ഞാന്‍ അവളുടെ യഥാര്‍ത്ഥ അമ്മയല്ല. എന്നാല്‍ ഞങ്ങള്‍ തമ്മിലുള്ളത് ആത്മാക്കള്‍ തമ്മിലുള്ള ബന്ധമാണ്”. ദത്തെടുത്തതിന് ശേഷം ഞാന്‍ തന്നെയാണ് അവളുടെ അമ്മയെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ വ്യക്തമാക്കി.
Post Your Comments