തമിഴിലെ യുവതാരം വിജയ് സേതുപതി ഏഷ്യവിഷന് തമിഴ് ഷൈനിങ് സ്റ്റാര്‍ പുരസ്കാരം സ്വന്തമാക്കി.മഞ്ജു വാര്യരാണ് പുരസ്കാരം നല്‍കിയത്.പുരസ്കാര വേദിയില്‍ വച്ചാണ് ഇരുവരും തമ്മിൽ രസകരമായ ആ സംഭാഷണമുണ്ടായത്.
മഞ്ജുവിനോടുള്ള ആരാധന വിജയ് സേതുപതിയും, സേതുപതിയോടുള്ള ആരാധന മഞ്ജുവും വെളിപ്പെടുത്തി.മലയാളത്തിലെ ഇഷ്ട താരത്തെ കുറിച്ചും വിജയ് സംസാരിച്ചു.പുരസ്ക്കാരം നൽകിയ ശേഷം മഞ്ജു മൈക്കിലൂടെ വിജയ്യോടെ പറഞ്ഞത് ‘ഒരു കഥൈ സൊല്ലട്ടുമാ വിജയ്’ എന്നാണ്. എല്ലാവരെയും പോലെ ഞാനും വിജയ് യുടെ വലിയ ആരാധികയാണെന്നും ഒരു സിനിമ ഒരുമിച്ച് ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും മഞ്ജു പറഞ്ഞു.
അതുകേട്ട് വിജയ്യിയും ഒട്ടും കുറച്ചില്ല. താനും മഞ്ജുവിന്റെ കടുത്ത ആരാധകനാണെന്നും ഇന്നാണ് നേരില്‍ കാണാന്‍ അവസരം ലഭിച്ചത് എന്നും മാത്രമല്ല, മഞ്ജു നേരില്‍ അതിസുന്ദരിയാണെന്നും വിജയ് സേതുപതി പറഞ്ഞു.മലയാളത്തിൽ മോഹൻലാലിനോടോ മമ്മൂട്ടിയോടോ കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിന്.മോഹൻലാലിൻറെ തന്മാത്ര ഏറെ ഇഷ്ടമുള്ള ചിത്രമാണെന്നും താരം പറഞ്ഞു.
Post Your Comments