സിനിമയിലെ നായികയായി അരങ്ങേറാന്‍ തയ്യാറെടുക്കവേ ലോക സുന്ദരി മാനുഷി ചില്ലര്‍ തന്റെ ഒരേയൊരു ആഗ്രഹത്തെക്കുറിച്ച് പങ്കുവെച്ചു. ബോളിവുഡില്‍ ഏറ്റവും സൗന്ദര്യമുള്ളതാരെന്ന? ചോദ്യത്തിന് മറുപടി നല്‍കിയപ്പോഴാണ് തന്റെ സ്വപ്നമോഹത്തെക്കുറിച്ച് മാനുഷി മനസ്സ് തുറന്നത്. ബോളിവുഡിലെ എല്ലാ താരങ്ങളും സൗന്ദര്യമുള്ളവരാണ്. അതുകൊണ്ട് തന്നെ ഒരാളുടെ പേര് പറയുന്നത് ബുദ്ധിമുട്ടാണ്. ആമിര്‍ ഖാനൊപ്പം അഭിനയിക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്, ആമിര്‍ ഖാന്റെ എല്ലാ സിനിമകള്‍ക്കും ഒരു സന്ദേശം പറയാനുണ്ടാകും. സമൂഹത്തിനോട് അടുത്തു നില്ക്കുന്ന ചിത്രങ്ങളായിരിക്കും അത്. ബോളിവുഡിലെ ഇഷ്ടനടി പ്രിയങ്ക ചോപ്രയാണെന്നും മാനുഷി വ്യക്തമാക്കി.
Post Your Comments