തിരുവനന്തപുരം : കേരളത്തിന്റെ പ്രകൃതി സുന്ദരമായ പശ്ചാത്തലത്തില്‍ ഒരു അറബിക് ചിത്രമൊരുങ്ങുന്നു. ‘സയാന’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ഒമാന്‍ സിനിമയുടെ പിതാവ്’ എന്നു വിശേഷിപ്പിക്കുന്ന ‘ഡോ. ഖാലിദ് അല്‍ സിദ്ജലി’യാണ്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. കാന്‍ ഫെസ്റ്റിവല്‍ ഉള്‍പ്പടെ നിരവധി വിദേശ ഫിലിം ഫെസ്റ്റിവലുകളുടെ ജൂറി പദമലങ്കരിച്ചിട്ടുള്ള സംവിധായകന്‍ കൂടിയാണ് ഡോ.ഖാലിദ് അല്‍ സിദ്ജലി. ഹീരാ ഫിലിംസിന്റെ ബാനറില്‍ മാധവന്‍ എടപ്പാളും, ഒമാന്‍ ടെലിവിഷനും, ഒമാന്‍ പബ്ലിക് അതോറിറ്റിയും സംയുക്തമായാണ് സയാനയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒറീസ, നിക്കാഹ്, താമര (തമിഴ്), കറുത്ത ജൂതന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാധവന്‍ എടപ്പാള്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
സയാന എന്ന ഒമാനിയന്‍ പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്.രണ്ടു സംസ്‌ക്കാരങ്ങളുടെ നേര്‍ക്കാഴ്ചയും ഒപ്പം താരതമ്യവും ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നു. സംസ്‌ക്കാരമേതായാലും പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ക്ക് യാതൊരു അറുതിയുമുണ്ടായിട്ടില്ലെന്ന ബോധ്യപ്പെടുത്തല്‍ കൂടിയാണ് സയാന എന്ന ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത് മലയാളിയും ഒമാനിലെ കലാ സാംസ്ക്കാരിക പ്രവര്‍ത്തകന്‍ കൂടിയായ റിജു റാം ആണ്.
കേന്ദ്രകഥാപാത്രമായ സയാനയെ നൂറാ അല്‍ ഫാര്‍സിയും ആദിലിനെ അലി അല്‍ അമ്‌റിയും അയ്യപ്പകാണിയെ എം.ആര്‍.ഗോപകുമാറും ഫഹദുള്ളയെ റിജുറാമും ആശയെ സറിനും അവതരിപ്പിക്കുമ്പോള്‍ മറ്റു കഥാപാത്രങ്ങളെ രാജി എം.മേനോന്‍, സാഗര്‍, ലെനിന്‍ ഗുരുവായൂര്‍, എ.കെ.നൗഷാദ്, താലിബ് മുഹമ്മദ് അല്‍ ബുലുഷി, സുല്‍ത്താന്‍ അല്‍ അഹമ്മദ് എന്നിവരും അവതരിപ്പിക്കുന്നു. മലയാളിയായ അയ്യപ്പന്‍.എന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
പൊന്മുടി, കല്ലാര്‍, തിരുവനന്തപുരം, കുട്ടനാട്, വയനാട്, ഒമാന്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി.
ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ നടന്‍ റിജു റാം ഈസ്റ്റ് കോസ്റ്റ് ഡെയ്ലിയുമായി പങ്കുവെയ്ക്കുന്നു
(വീഡിയോ കാണാം )
Post Your Comments