പ്രണയം പൂത്തുലയുന്ന വർണ്ണശബളമായ നാല് കഥകൾ കൊണ്ട് കോർത്ത്കെട്ടിയ സിനിമയാണ് അനുരാഗം – ദി ആർട്ട് ഓഫ് തേപ്പ് .പ്രണയവും ത്രില്ലറും ചേർന്നുള്ള രസകരമായ ഒരു അന്തരീക്ഷം സിനിമയ്ക്കുണ്ടെന്നാണ് തിരക്കഥാകൃത്തുക്കളായ എസ് കെ സുധീഷും ശ്രീശ കുമാറും പറയുന്നത് .അത്ര തന്നെ രസകരമാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേരും.ഒരാളുടെ പ്രണയം നാല് വ്യക്തികളുടെ ഇടപെടൽ കാരണം പൊളിയുന്നതാണ് ചിത്രം.എന്നാൽ ഈ നാലുപേർക്കും പരസ്പരം അറിയില്ലെന്നതും യാതൊരു പരിചയവും ഇല്ലാത്ത അഞ്ചാമന്റെ ജീവിതത്തിൽ ഇടപെടലുകൾ നടത്തേണ്ടിവരുന്നതുമാണ് രസകരമായ മറ്റൊരു വസ്തുത .പിന്നീട് പകയുടെ നാളുകളും.തികച്ചും വ്യത്യസ്ത പുലർത്തുന്ന പുതുമയുള്ളൊരു പശ്ചാത്തല ഭംഗിയിലാകും ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക.
Post Your Comments