CinemaGeneralIndian CinemaMollywoodNEWSWOODs

ഒരു കാലത്ത് മലയാളികൾ വലിയ ചാക്കുകണക്കിന് കത്തുകൾ അയച്ചിരുന്ന വില്ലന്‍ ഇപ്പോള്‍ ഇവിടെയാണ്

മലയാള സിനിമയില്‍ വില്ലന്മാരായി വന്നു തിളങ്ങിയ ധാരാളം താരങ്ങളുണ്ട്. അവരില്‍ പലരും മലയാളികളുടെ ഓര്‍മ്മയില്‍ എന്നും ഓര്‍മ്മയില്‍ എന്നും നില്‍ക്കും.  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മലയാളത്തിലെ പഴയ ഒരു വില്ലനാണ്. ഒരു കാലത്ത് മലയാളികൾ വലിയ ചാക്കുകണക്കിന് കത്തുകൾ അയച്ചിരുന്ന  വില്ലനായിരുന്നു വിയറ്റ്നാം കോളനിയിലെ റാവുത്തർ. മോഹൻലാലിനെയും ഇന്നസെന്റിനെയുമൊക്കെ പേടിപ്പിച്ച റാവുത്തരെ സിനിമാ പ്രേമികള്‍ ഇന്നും ഇഷ്ടപ്പെടുന്നു.

റാവുത്തറിനെ വീണ്ടും പരിചയപ്പെടുത്തുകയാണ് നടി ജുവൽ മേരി. തെലുങ്ക് താരമായ വിജയ രംഗ രാജയാണ് റാവുത്തറിനെ വെള്ളിത്തിരയില്‍‍ ഗംഭീരമാക്കിയത്. അന്നത്തെ ആള്‍ അല്ല ഇപ്പോള്‍. ആകെ മാറിക്കഴിഞ്ഞു താരം. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് വിജയ രംഗ. ജുവൽ നായികയാകുന്ന അണ്ണാദുരൈ എന്ന തമിഴ് ചിത്രത്തിലെ വില്ലനാണ് അദ്ദേഹം.

മൊബൈലും മറ്റും ഇല്ലാതിരുന്ന ഒരു കാലത്ത് മലയാളികൾ അയച്ചിരുന്ന കത്തുകൾ വലിയ ചാക്കുകണക്കിന് ഇദ്ദേഹത്തിന് കിട്ടറുണ്ടയിരുന്നു !! എല്ലാവരോടും ഒരുപാട് സ്നേഹം അറിയിച്ചു’–വിജയ രംഗ രാജയെ കണ്ട ശേഷം ജുവൽ ഫെയ്സ്ബുക്കിൽ കുറിച്ചു

ജുവലിന്റെ പോസ്റ്റ്‌

shortlink

Related Articles

Post Your Comments


Back to top button