മലയാള സിനിമയില്‍ വില്ലന്മാരായി വന്നു തിളങ്ങിയ ധാരാളം താരങ്ങളുണ്ട്. പുലിമുരുകനിലെ ഡാഡിഗിരിജ വരെ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മലയാളത്തിലെ പഴയ ഒരു വില്ലനാണ്. മലയാളിപ്രേക്ഷകരെ കിടുകിടാവിറപ്പിച്ച വില്ലനായിരുന്നു വിയറ്റ്നാം കോളനിയിലെ റാവുത്തർ. മോഹൻലാലിനെയും ഇന്നസെന്റിനെയുമൊക്കെ പേടിപ്പിച്ച റാവുത്തരെ സിനിമാ പ്രേമികള്‍ ഇന്നും ഇഷ്ടപ്പെടുന്നു.
റാവുത്തറിനെ വീണ്ടും പരിചയപ്പെടുത്തുകയാണ് നടി ജുവൽ മേരി. തെലുങ്ക് താരമായ വിജയ രംഗ രാജയാണ് റാവുത്തറിനെ വെള്ളിത്തിരയില്‍ ഗംഭീരമാക്കിയത്. അന്നത്തെ ആള് അല്ല ഇപ്പോള്‍. ആകെ മാറിക്കഴിഞ്ഞു താരം. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് വിജയ രംഗ. ജുവൽ നായികയാകുന്ന അണ്ണാദുരൈ എന്ന തമിഴ് ചിത്രത്തിലെ വില്ലനാണ് അദ്ദേഹം
ജുവലിന്റെ പോസ്റ്റ്
Post Your Comments