സുഹൃത്തെന്ന നിലയില്‍ രണ്‍ജി പണിക്കര്‍ക്ക് താന്‍ നല്കുന്ന സമ്മാനമാണ് ഭയാനകമെന്നു സംവിധായകന് ജയരാജ് . ഒരു നടനെന്ന നിലയില്‍ തന്റെ മികവ് തെളിയിക്കാന്‍ ഉചിതമായ കഥാപാത്രമാണ് രണ്‍ജിപണിക്കര്‍ക്ക് ഭയാനകത്തില്‍ നല്‍കുന്നതെന്നും ജയരാജ് പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധ കാലത്തെ ഒരു പോസ്റ്റ്മാനായാണ് രഞ്ജി പണിക്കര്‍ എത്തുന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് സൈനികനായിരുന്ന ഇയാളില്‍ രണ്ടാം യുദ്ധക്കാലത്തെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ചലനങ്ങളും ഓര്‍മകളുമാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ ആശാ ശരത്തും പ്രധാന വേഷത്തില്‍ എത്തുന്നു. ഗൗരി കുഞ്ഞമ്മ എന്ന വേഷമാണ് ആശ ശരത് ചെയ്യുന്നത്. അവരുടെ രണ്ടു മക്കളും സൈനികരായി യുദ്ധ ഭൂമിയിലാണ്. അര്ജുനന് മാഷും ശ്രീകുമാരന്‍ തമ്പിയും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ സവിശേഷതയാണ്.
Post Your Comments