CinemaGeneralMollywoodNEWSWOODs

‘എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര’; ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ വേറിട്ട വഴിതെരഞ്ഞെടുത്ത് ബിജിപാല്‍

സംഗീത സംവിധായകന്‍ ബിജിപാല്‍ അകാലത്തില്‍ പൊലിഞ്ഞുപോയ തന്റെ ഭാര്യയുടെ ഓര്‍മ്മയ്ക്കായി ചിത്രം കയ്യില്‍ പച്ചകുത്തി. എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര എന്നാണ് ശാന്തിയുടെ ചിത്രത്തിനോടൊപ്പം ബിജിപാല്‍ പച്ചകുത്തിയിരിക്കുന്നത്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇങ്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്. ചിത്രം വൈറലായിക്കഴിഞ്ഞു.

“എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര” Tattooed in his heart! Music director #bijibal sir. portrait tattoo of his ❤ wife ❤ Thank you so much sir for coming and done this work from me  #tattoo #tattoos #tattooed #kochitattoo #kochitattoostudio #tattoostudio #inkfected #inkfectedtattoostudio #kochitattoos #tattooartist #kochitattoostudio #tattooshop #inked #tattoolovers #portaittattoo #wife #facetattoo #foreamtattoo #kochitattooartist #inkfectedtattoo #tattoolife #tattoolovers #inked #sujeesh

നര്‍ത്തകിയായ ശാന്തിയും ബിജിപാലും 2002ലാണ് വിവാഹിതരായത്. കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ബിജിപാലിന്റെ ഭാര്യ ശാന്തി നിര്യാതയായത്.

shortlink

Related Articles

Post Your Comments


Back to top button