CinemaEast Coast SpecialFilm ArticlesGeneralInternationalKeralaKollywoodLatest NewsMollywoodNationalNEWSTollywood

വിവാദങ്ങളുടെയും ജയില്‍വാസത്തിന്റെയും കടമ്പകള്‍ താണ്ടി ഇവരുടെ ഒന്നാം വിവാഹവാര്‍ഷികം

 

ദിലീപും കാവ്യാ മാധവനും വിവാഹിതരായിട്ട് ഒരു വര്‍ഷം പിന്നിടുന്നു. വര്‍ഷങ്ങള്‍ നീണ്ട ഗോസ്സിപ്പുകള്‍ക്ക് വിരാമമിട്ടാണ് ഇരുവരും കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് വിവാഹിതരായത്. ക്ഷണിക്കപ്പെട്ട സിനിമാ പ്രവര്‍ത്തകരും ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. എറണാകുളം കലൂരിലുള്ള വേദാന്ത ഹോട്ടലില്‍ വെച്ചായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിവാഹ ചടങ്ങുകള്‍ നടന്നത്. സാക്ഷിയായി ദിലീപിന്റെ മകള്‍ മീനാക്ഷിയും ഉണ്ടായിരുന്നു. വിവാദങ്ങളിലൂടെ കടന്നുപോയ പ്രണയ ഗോസ്സിപ്പുകള്‍ക്ക് കല്യാണത്തോടെ വിരാമമായി.

കാവ്യയും നിശാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം 2011 ലായിരുന്നു. അധികം വൈകാതെ ആ ബന്ധം വേര്‍പിരിഞ്ഞു. ദിലീപാണ് കാരണക്കാരന്‍ എന്ന രീതിയില്‍ ഗോസ്സിപ്പുകള്‍ ഉണ്ടായി. എന്നാല്‍ രണ്ടുപേരും വാര്‍ത്തകളോട് പ്രതികരിച്ചില്ല. 2014 ല്‍ ദിലീപും മഞ്ജുവാര്യരും വേര്‍പിരിഞ്ഞു. അവിടെ കാവ്യ ഗോസ്സിപ്പുകാരുടെ ഇരയായി. തുടര്‍ന്നുള്ള ഗോസ്സിപ്പുകാരുടെ കാത്തിരിപ്പിനാണ് ദിലീപ് കാവ്യാ വിവാഹത്തോടെ അവസാനമായത്. ഇരുവരും മലയാള സിനിമയിലെത്തി ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു വിവാഹം എന്നതായിരുന്നു പ്രത്യേകത. വിവാഹശേഷം അമേരിക്കന്‍ പര്യടനം കഴിഞ്ഞു തിരികെയെത്തിയ സമയത്താണ് ദിലീപ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയാകുന്നതും ജയിലിലാകുന്നതും. 85 ദിവസത്തെ ജയില്‍ വാസവും ഈ കാലയളവില്‍ ദിലീപിന് അനുഭവിക്കേണ്ടി വന്നു. മലയാള സിനിമയിലെ ഭാഗ്യ ജോഡികളായാണ് ഇരുവരും അറിയപ്പെടുന്നത്. ഒരുമിച്ചഭിനയിച്ച ചിത്രങ്ങളൊക്കെയും വന്‍ വന്‍ വിജയങ്ങളായിരുന്നു. ലാല്‍ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണ് ഈ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടിന് തുടക്കം കുറിക്കുന്നത്. തെങ്കാശിപ്പട്ടണം, റണ്‍വേ, മീശമാധവന്‍, മിഴി രണ്ടിലും, കൊച്ചിരാജാവ്, തിളക്കം തുടങ്ങീ നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചു.

shortlink

Related Articles

Post Your Comments


Back to top button