KollywoodLatest NewsNEWS

‘തന്റെ അറിവിൽ അന്‍പുചെഴിയാന്‍ കലര്‍പ്പില്ലാത്ത വ്യക്തിയാണ്’: ദേവയാനി

മിഴിലെ പ്രശസ്ത നിര്‍മാതാവ് ബി അശോക് കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ തമിഴ് സിനിമ പ്രവർത്തകർക്ക് പലർക്കും പല അഭിപ്രായമാണ്.അശോക് കുമാറിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപണമുയർന്ന അൻപുചെഴിയാനെതിരെ നടപടി എടുക്കണമെന്ന് ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

വിശാൽ ,ഷംന കാസിം തുടങ്ങി നിരവധിപേർ അൻപുചെഴിയാനെതിരെ രംഗത്തെത്തിയിരുന്നു.എന്നാൽ നടി ദേവയാനിയും ഭർത്താവ് രാജ് കുമാറും അന്‍പുചെഴിയാനെ അനുകൂലിച്ചു സംസാരിക്കുകയുണ്ടായി.ദേവയാനി നായികയായ കാതലന്‍പുടന്‍ എന്ന സിനിമയ്ക്കായി അന്‍പുചെഴിയാന്റെ കൈയില്‍ നിന്നും രാജ്കുമാര്‍ പണം പലിശയ്‌ക്കെടുത്തിരുന്നു.

“അന്‍പുചെഴിയാന്‍ വളരെ മാന്യനാണ് . ഒട്ടും കലര്‍പ്പില്ലാത്തവന്‍. ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പണം പലിശയ്ക്കെടുത്തിരുന്നു. എന്റെ ചിത്രം പുറത്തിറങ്ങിയശേഷം അത് കൃത്യമായി മടക്കി കൊടുക്കുകയും ചെയ്തു. എന്റെ വ്യക്തിപരമായ അനുഭവം വച്ച് എനിക്കദ്ദേഹം യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടില്ല. അദ്ദേഹം മുത്താണ്. സംവിധായകന്‍ വിക്രമനുമായാണ് ഇദ്ദേഹത്തെ താരതമ്യം ചെയ്യാന്‍ സാധിക്കുക. കാരണം ഇവര്‍ ഇരുവരും ദയാലുക്കളും മഹദ് വ്യക്തിത്വങ്ങളുമാണ്”-എന്നാണ് ഇവർ ട്വിറ്ററിൽ കുറിച്ചത് .

shortlink

Related Articles

Post Your Comments


Back to top button