മലയാളത്തിലെ യുവ താരം നിവിൻ പോളി നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് ‘റിച്ചി’.കന്നഡയിലെ ഹിറ്റ് ചിത്രമായ രക്ഷിത് ഷെട്ടിയുടെ ഉലിഡവരു കഡാന്തെയുടെ റീമേക്കായ ചിത്രത്തില്‍ ഒരു റൗഡിയുടെ വേഷമാണ് നിവിൻ.
ചിത്രം തമിഴിൽ റീമേക്ക് ചെയ്യുന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് നിവിൻ പറയുന്നു.ഒരിക്കൽ സംവിധായകൻ ഗൗതമിനോട് നിവിൻ ചോദിച്ചു.ഈ ചിത്രം നമുക്ക് മലയാളത്തില്‍ ചെയ്യാമോ എന്ന്. പ്രേക്ഷകരുടെ ആസ്വാദനത്തിന് ഭാഷ ഒരു തടസ്സമാകരുതെന്നുണ്ടായിരുന്നു തനിക്കെന്ന് നിവിൻ പറഞ്ഞു.
കന്നഡ ചിത്രം കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി.റൗഡിയുടെ വേഷത്തിലാണ് ഞാൻ എത്തുന്നത്ക.ഇതുപോലെ ഒരു കഥാപാത്രം ഒരിക്കലും ചെയ്തിട്ടില്ല.അതിന്റെ സന്തോഷമുണ്ട്.ചിത്രം നല്ല രീതിയിൽ തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെ വിജയ പരാജയങ്ങൾ ഒന്നും ഇപ്പോൾ പറയാനാകില്ലെന്നും നിവിൻ പറഞ്ഞു.
Post Your Comments