BollywoodCinema

വിമാനം വൈകി ;പരാതിയുമായി സണ്ണി ലിയോൺ

വിമാനം വൈകിയതിൽ പ്രതിഷേധിച്ച് സണ്ണി ലിയോണും ഭർത്താവു ഡാനിയൽ വെബ്ബറും ചേർന്ന് ട്വിറ്ററിൽ കുറിച്ച പരാതിയാണ് ഇപ്പോൾ വാർത്തയാകുന്നത്.വെറുതെ പരിഭവം പറഞ്ഞതല്ലത്രേ .ഒരാഴ്ച കാലയളവിൽ ൪ തവണയാണ് വിമാനം വൈകിയത്.ഇതൊരു സ്ഥിരം അനുഭവമായി മാറിയപ്പോൾ മറ്റുള്ളവരും ഇതറിയണമെന്നും ഇത്തരം നിരുത്തരവാദിത്വപരമായ സേവനം വെച്ച് പൊറുപ്പിക്കാൻ പാടില്ലെന്നുമുള്ള ചിന്തയിലാണ് സണ്ണിയും ഭർത്താവും ഇത് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത് .കഥയുടെ അവസാനഭാഗമാണ് ഏറ്റവും രസം. ട്വിറ്ററിൽ ഈ പരാതി കുറിച്ച് അല്പസമയത്തിനുള്ളിൽ തന്നെ എയർ ലയിൻസ് അധികൃതർ ഡാനിയേലിനെ ബന്ധപ്പെടുകയും ക്ഷമ ചോദിക്കുകയും ഒപ്പം തന്നെ ഇത് തങ്ങളുടെ തെറ്റല്ലെന്നും എയർ പോർട്ട് അധികൃതരുടേതാണെന്ന് അറിയിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് നാളുകളായി പൈലറ്റുമാർ നടത്തുന്ന പ്രതിഷേധങ്ങളാണ് ഇത്തരം പ്രശ്ങ്ങൾക്ക് കാരണമെന്നും അവർ അറിയിച്ചുവത്രെ .

shortlink

Related Articles

Post Your Comments


Back to top button