80 – 90 കളിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ബോളിവുഡിലെ പ്രിയ നായികമാർ ഇപ്പോൾ എവിടെയെന്നാണ് പലർക്കും അറിയേണ്ടത്.അവർ ആരെ വിവാഹം ചെയ്തു? അവരുടെ ഇപ്പോഴത്തെ സ്ഥിതി എന്ത്? എന്നെല്ലാം അറിയാൻ ആരാധകർക്ക് തിടുക്കമാണ്.
മനീഷ കൊയ്രാള
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി കത്തിനിന്ന നായികയായിരുന്നു മനീഷ കൊയ്രാള. നേപ്പാളി ബിസിനസുകാരനായ സമ്രാത്ത് ദാഹലിനെയാണ് 2010 ൽ മനീഷ വിവാഹം കഴിച്ചത് .രണ്ടു വർഷത്തിന് ശേഷം ഇവർ പിരിയുകയും ചെയ്തു.
കിമി കാറ്റർ
1980 കൾ മുതൽ 1990 കളുടെ തുടക്കം വരെ ബോളിവുഡിലെ മോഡലും നടിയുമായിരുന്നു കിമി കാറ്റർ. പിന്നീട് കൊമേഴ്സ്യൽ ഫോട്ടോഗ്രാഫറും പരസ്യ ചലച്ചിത്ര നിർമ്മാതാവുമായ ശന്തനു ഷൊററിയെ വിവാഹം ചെയ്തു. സിദ്ധാർത്ഥ്എന്ന ഒരു മകൻ ഉണ്ട്. ഓസ്ട്രേലിയയിലെ മെൽബണിൽ ആണ് താരമിപ്പോൾ താമസിക്കുന്നത്.
പൂജാ ഭട്ട്
ബോളിവുഡ് നടി പൂജാ ഭട്ട് മാനിഷി മജിജൈൻ എന്നയാളെ 2003 ൽ ഗോവയിൽ വെച്ച് വിവാഹം ചെയ്തു. 11 വർഷത്തെ ദാമ്പത്യ വർഷം കഴിഞ്ഞ് ദമ്പതികൾ അവരുടെ വിവാഹം 2014 ൽ അവസാനിപ്പിച്ചു. അതിനുശേഷം പൂജാ ഭട്ട് ജീവിതം ഒറ്റയ്ക്ക് തുടരാൻ തീരുമാനിച്ചു.
മന്ദാകിനി
മന്ദാകിനി ഒരു ബോളിവുഡ് നടിയാണ്. 1985 ൽ രാം തേരി ഗംഗാ മൈലി എന്ന സിനിമയിലെ അഭിനയത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1990 ൽ മുൻ ബുദ്ധ സന്യാസിയായ ഡോ. കഗ്യൂർ ടി. റിൻപ്പോച്ചേ താക്കൂർയെ മന്ദാകിനി വിവാഹം കഴിച്ചു. അവർക്ക് റാബ്ലാബ് മകനും റാബ്സിനായ് ഇന്നായ ഠാക്കൂർ എന്ന മകളും ഉണ്ട്.
മീനാക്ഷി ശേഷാദ്രി
ഇന്ത്യൻ മോഡൽ, ചലച്ചിത്ര നടി, നർത്തകി തുടങ്ങിയ നിലകളിൽ മീനാക്ഷി ശേഷാദ്രി . അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ അഭിനേത്രിയായിരുന്നു ഇവർ . 1995 ൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറായിരുന്നു ഹരീഷ് മൈസൂറിനെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് മൂന്നു മക്കളുണ്ട് , മകൾ കേന്ദ്ര, മക്കൾ ജോഷ്, മറ്റ് എന്നിവരാണ്.
രതി അഗ്നിഹോത്രി
1985 ഫെബ്രുവരി 9 ന് രതി അഗ്നിഹോത്രി ബിസിനസുകാരനും ആർക്കിടെക്റ്ററുമായി അനിൽ വീർവാനിയെ വിവാഹം കഴിച്ചു. ഒരു മകനുണ്ട് തനുജ് വീർവാണി. രതിയും അനിൽവും 2015 ൽ വിവാഹമോചനം നേടി.
ഊർമിള മൗണ്ട്കർ
ബോളിവുഡ് ചിത്രങ്ങളിൽ അറിയപ്പെടുന്ന ചലച്ചിത്ര നടിയാണ് ഊർമിള മൗണ്ട്കർ.മറാത്തി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ഊർമിള അഭിനയിച്ചിട്ടുണ്ട്. 2016 മാർച്ച് 3 ന് കശ്മീരിലെ വ്യവസായിയും മോഡലുമായ മൊഹ്സിൻ അക്തർ മിററിനെ ഊർമിള വിവാഹം ചെയ്തു.
Post Your Comments