
തെന്നിന്ത്യന്‍ താര സുന്ദരി റായ് ലക്ഷ്മി ഇപ്പോള്‍ ബോളിവുഡിലെ ചൂടന്‍ താരമായി മാറിയിരിക്കുകയാണ്. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം ‘ജൂലി 2’ വാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. 1990കള്‍ക്കും 2000 ത്തിനുമിടയില്‍ ജീവിച്ച ഒരു അഭിനേത്രിയുടെ കഥയാണ് ജൂലി 2 എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. നിയമ നടപടികള്‍ ഒഴിവാക്കാനാണ് അഭിനേത്രിയുടെ പേര് വെളിപ്പെടുത്താത്തതെന്ന് ജൂലിയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
തമിഴിലും തെലുങ്കിലും തിളങ്ങിയ നടിയുടെ അരങ്ങേറ്റം ബോളിവുഡിനെ ഇളക്കി മറിച്ച ഒരു നടന്റെ നായികയായിട്ടായിരുന്നുവെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അതോടെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ റായി ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രം നഗ്മയുടെ ജീവിതമാണോയെന്ന സംശയവും ഉന്നയിക്കുന്നുണ്ട്.
നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നഗ്മ ഇതിനെ തുടര്‍ന്ന് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമ വിജയിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമായാവാം ഇത്തരത്തിലൊരു പ്രചാരണമെന്നു താരം വ്യക്തമാക്കി. സിനിമ കാണാതെ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് നഗ്മ പറയുന്നു. ഇത്തരമൊരു വിവാദം ഉയര്‍ന്നുവന്ന അവസരത്തില്‍ താന്‍ തീര്‍ച്ചയായും ഈ സിനിമ കാണുമെന്നും താരം വ്യക്തമാക്കി.
സല്മാന് ഖാന് നായകനായെത്തിയ ചിത്രത്തിലൂടെയാണ് നഗ്മ ബോളിവുഡില്‍ തുടക്കം കുറിച്ചത്. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ടെന്ന കാരണത്താലാണ് ആ നടിയാണ് ജൂലി 2 വിന്റെ കേന്ദ്ര കഥാപാത്രമെന്ന് സോഷ്യല്‍ മീഡിയ പറയുന്നത്.
Post Your Comments