BollywoodLatest News

പൊതുനിരത്തിൽ സെൽഫി; ബോളിവുഡ് താരത്തിനെതിരെ മുംബൈ പോലീസ്

ബോളിവുഡിലെ യുവ താരം വരുൺ ധവാനെതിരെ മുബൈ പോലീസ് രംഗത്ത്. ട്രാഫിക് സിഗ്നൽ കാത്തുകിടന്ന താരത്തിന്‍റെ കാറിന് തൊട്ടടുത്ത് നിർത്തിയിട്ട ഓട്ടോയിലിരുന്ന ആരാധികയുടെ സെൽഫിയെടുക്കാനുള്ള ബുദ്ധിമുട്ട് കണ്ടതോടെ കാറിലിരുന്നുകൊണ്ടുതന്നെ സാഹസികമായി ഒരു സെൽഫി എട്ടുത്തുകൊടുക്കുകയായിരുന്നു താരം.

എന്നാൽ സംഗതി പുലിവാലായി. നടുറോഡിൽ സാഹസിക സെൽഫിയെടുത്ത താരത്തിന് മുന്നറിയിപ്പുമായി മുബൈ പോലീസ് ട്വിറ്ററിൽ ചില കാര്യങ്ങൾ കുറിച്ചു.നിങ്ങൾ അറിയപ്പെടുന്ന ഒരു താരമാണ് നിങ്ങളുടെ സാഹസികത സിനിമയിലാണ് ആവശ്യം അല്ലാതെ പൊതുനിരത്തുകളിലല്ല.നിങ്ങൾ കാരണം നിങ്ങളുടെയും ആരാധികയുടെയും പിന്നെ മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെയും ജീവൻ നഷ്ടപെടുമായിരുന്നു.ചെയ്ത തെറ്റിനുള്ള പിഴയുടെ പേപ്പർ ഉടൻ നിങ്ങളുടെ വീട്ടിലെത്തുമെന്നാണ് പോലീസ് പറഞ്ഞത്.

എന്നാൽ ചെയ്ത തെറ്റുകൾക്ക് താരം ട്വിറ്ററിലൂടെത്തന്നെ ക്ഷമ ചോദിക്കുകയും ഒപ്പം ഒരു ആരാധികയുടെ വിഷമം മുമ്പിൽ കണ്ടുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും ഇനി ആവർത്തിക്കില്ലെന്നും താരം അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button