
ബോളിവുഡ് സുന്ദരി നടി സാഗരിക ഖഡ്ഗെ വിവാഹിതയായി. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന് ആണ് വരന്. ഇന്ന് രാവിലെ ലളിതമായ ചടങ്ങോടെ നിയമപരമായി ഇരുവരും വിവാഹിതരായി
ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. ആരാധകര്‍ക്കായി ഇരുവരുടെയും സുഹൃത്തായ അഞ്ജനാ ശര്‍മ്മ ചിത്രങ്ങള്‍ പങ്കുവച്ചു. നവംബര്‍ 27ന് മുംബൈ താജ് ഹോട്ടലില്‍ സിനിമാ- ക്രിക്കറ്റ് മേഖലയിലുള്ളവര്‍ക്കായി വിരുന്ന് സംഘടിപ്പിക്കും.
ഷാറൂഖ് ഖാന് നായകനായ ചക്ദേ ഇന്ത്യയിലൂടെയാണ് സാഗരിക ശ്രദ്ധ നേടിയത്. സഹതാരമായ വിദ്യ ഇരുവരുടെയും വിവാഹ ക്ഷണകത്തും സാഗരികയുടെ ചിത്രവും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു
Post Your Comments