വിവാദങ്ങള്‍ക്കിടയില്‍ പത്മാവതി പ്രദര്‍ശനത്തിനെത്തുന്നു. എന്നാല്‍ ചിത്രം ആദ്യം റിലീസ് ചെയ്യുന്നത് ഇംഗ്ലണ്ടിലാണ്. രജപുത്ര വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന വിവാദചിത്രം പത്മാവദി ഒരുക്കിയത് സഞ്ജയ് ലീലാ ബന്‍സാലിയാണ്. ഇന്ത്യയില്‍ സെന്‍സര്‍ അനുമതി ലഭിക്കാതെ റിലീസ് പ്രതിസന്ധി നേരിടുന്ന ചിത്രം ആദ്യം തീരുമാനിച്ചത് പോലെ ഡിസംബര്‍ ഒന്നിന് തന്നെ ഇംഗ്ലണ്ടില്‍ റിലീസ് ചെയ്യുമെന്ന് സൂചന. ബ്രിട്ടീഷ് ഫിലിം ക്ലാസിഫിക്കേഷന്‍ ബോര്‍ഡ്(ബി.ബി.എഫ്.സി) ആണ് സിനിമ റിലീസ് ചെയ്യാനുള്ള അനുമതി നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച ശേഷമേ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച തീരുമാനത്തിലെത്തൂ എന്നാണ് നിര്‍മാതാക്കളുടെ നിലപാട്.
രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പത്മാവതി. ദീപികയാണ് റാണി പത്മിനിയായി വേഷമിടുന്നത്. രണ്‍വീര്‍ സിംഗാണ് അലാവുദ്ദീന്‍ ഖില്‍ജി. റാണി പത്മിനിയുടെ ഭര്‍ത്താവ് രത്തന്‍ സിംഗിന്റെ വേഷത്തില്‍ ഷാഹിദ് കപൂര്‍ എത്തും.
Post Your Comments