
സിനിമാമേഖലയിലെ വര്‍ധിച്ചു വരുന്ന ചൂഷണങ്ങളെക്കുറിച്ചു നിരവധി നടിമാര്‍ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സിനിമാലോകത്ത് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെ സാക്ഷ്യപ്പെടുത്തുകയാണ് നടി രാധിക ആപ്തെ. ലൈംഗിക പീഡനത്തിന് ഇരകളായ ഒരുപാട് പുരുഷ സഹതാരങ്ങളെ തനിക്കറിയാമെന്നും ഭയം കാരണം അവരില്‍ പലരും ഈ വിവരം പുറത്തു പറയാതിരിക്കുകയാണെന്നും ഒരു അഭിമുഖത്തില്‍ രാധിക പറഞ്ഞു.
” അടുക്കാനാവാത്ത ഒരു മായികവലയം ബോളിവുഡിലുണ്ടെന്ന വിശ്വാസമാണ് എല്ലാവര്ക്കും ഉള്ളത്. ഇത് തെറ്റിധാരണയാണ്. ഈ ഭയം ആദ്യം മാറ്റുക ബോളിവുഡ് ഒരു ജോലിസ്ഥലം മാത്രമാണ്. ഇവിടെയും എല്ലാ തലത്തിലും തൊഴില്‍ മര്യാദകള്‍ നടപ്പിലാക്കേണ്ടതുണ്ട്. ആളുകള്‍ തങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നുപറഞ്ഞും കുറ്റക്കാരെ ചൂണ്ടിക്കാട്ടിയും മുന്നോട്ടുവന്നേ പറ്റൂ. നമ്മള് പറയുന്നത് ആര് വിശ്വസിക്കും എന്നൊരു ആശങ്കയുണ്ട് എല്ലാവര്ക്കും. മറുഭാഗത്തുള്ളയാള്ക്കാവട്ടെ ഒരുപാട് അധികാരങ്ങളുണ്ട് താനും. അതുകൊണ്ട് തന്നെ നമ്മുടെ പരാതികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും കരിയര്‍ നശിക്കുമെന്നും എല്ലാവരും ഭയക്കുന്നു. എന്നാല്‍, കൂടുതല്‍ ആളുകള്‍ ശബ്ദമുയര്‍ത്തി മുന്നോട്ടു വരണം എന്നു തന്നെയാണ് എന്റെ അഭിപ്രായം.” രാധിക വ്യക്തമാക്കി
സ്വന്തം അധികാരം ഉപയോഗിച്ച് ചൂഷണത്തിലൂടെ മറ്റുള്ളവരെ നശിപ്പിക്കുന്നവര്‍ തുറന്നുകാട്ടപ്പെടുക തന്നെ വേണമെന്നും രാധിക പറഞ്ഞു. അതേസമയം സ്വന്തം കാര്യസാധ്യത്തിനുവേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമായ ചിലരുമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments