CinemaGeneralMollywoodNEWS

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഹിന്ദിയില്‍ പകരക്കാരുണ്ട് പക്ഷെ ഇവര്‍ക്കോ? ; പ്രിയദര്‍ശന്‍ നേരിട്ട വെല്ലുവിളി

മലയാള സിനിമയിലേത് പോലെ സ്വഭാവികതയുള്ള നടന്മാര്‍ ഇന്ത്യയിലെവിടെയും ഉണ്ടാവില്ല. ബോളിവുഡ് ആയാലും, ടോളിവുഡ് ആയാലും കോളിവുഡ് ആയാലും മലയാളത്തിലെ നടന്മാരെപ്പോലെ സ്വാഭാവികമായി അഭിനയിക്കാന്‍ ആര്‍ക്കും കഴിയില്ല. മലയാളത്തിലെയും, ഹിന്ദിയിലേയും ഹിറ്റ്മേക്കര്‍ പ്രിയദര്‍ശന്‍ പല തവണ അനുഭവിച്ച് അറിഞ്ഞ കാര്യമാണത്, ‘വെള്ളാനകളുടെ നാട്’, ‘മിന്നാരം’, തുടങ്ങിയ ചിത്രങ്ങളുടെ ഹിന്ദി പതിപ്പ് എടുക്കാന്‍ ആരംഭിച്ചപ്പോള്‍ കുതിരവട്ടം പപ്പുവിനെപ്പോലെയും, ശങ്കരാടിയെപ്പോലെയും രണ്ടു നടന്മാരെ ബോളിവുഡില്‍ നിന്ന് കണ്ടെത്തുക എന്നത് പ്രിയദര്‍ശനെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു, മമ്മൂട്ടിക്കും മോഹന്‍ലാലിനും പകരക്കാരെ കണ്ടെത്താം. പക്ഷെ ‘മിന്നാര’ത്തിലെ അയ്യര്‍ എന്ന വീട്ടു ജോലിക്കാരനെയും, ‘വെള്ളാനകളുടെ നാട്’ എന്ന ചിത്രത്തിലെ റോഡ്‌ റോളര്‍ മെക്കാനിക് സുലൈമാനെയും അവതരിപ്പിക്കാന്‍ മറ്റേതു നടന്മാര്‍ക്കാണ് സാധിക്കുക. മലയാളത്തില്‍ നിന്ന് ഇങ്ങനെ പല ചിത്രങ്ങളും ഹിന്ദിയിലെത്തിച്ചപ്പോള്‍ പ്രിയദര്‍ശനെ ഇത് പോലെയുള്ള നടന്മാരുടെ അഭാവം വലിയ രീതിയില്‍ ബാധിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button