BollywoodCinemaGeneralNEWSTollywood

പ്രഭാസ്-അനുഷ്ക പ്രണയം; ഇതൊരു വലിയ തെളിവല്ലേ?

പ്രഭാസ്- അനുഷ്ക പ്രണയ ബന്ധം കൂടുതല്‍ ദൃഡപ്പെടുത്തുന്നതാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ വിവാദം. ബോളിവുഡ് ഹിറ്റ്മേക്കര്‍ കരണ്‍ ജോഹര്‍ ചിത്രത്തില്‍ നിന്ന് അനുഷ്ക പിന്മാറിയതാണ് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കരണിന്റെ ചിത്രത്തില്‍ നിന്നുള്ള അനുഷ്കയുടെ പിന്മാറ്റം എല്ലാ മീഡിയകളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.പ്രഭാസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ അനുഷ്കയുടെ പിന്മാറ്റം എന്നും വാര്‍ത്തകളുണ്ടായിരുന്നു, പ്രഭാസ് ഇപ്പോള്‍ കരണ്‍ ജോഹറുമായി അത്ര രസത്തിലല്ല, കരണ്‍ ജോഹറിന്റെ സിനിമയിലേക്ക് പ്രഭാസിനെ ക്ഷണിച്ചപ്പോള്‍ താരം അമിത പ്രതിഫലം ചോദിച്ചതാണ് ഇവര്‍ തമ്മില്‍ തെറ്റാനിടയാക്കിയത്, തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് അനുഷ്ക, അങ്ങനെയുള്ളൊരു താരം മറ്റൊരാളുടെ നിര്‍ദ്ദേശത്തിനു വഴങ്ങി ആ കഥാപാത്രം തിരസ്കരിക്കുമ്പോള്‍ അനുഷ്കയ്ക്ക് പ്രഭാസ് വെറുമൊരു സുഹൃത്ത് മാത്രമല്ലെന്നത് വ്യക്തമാണ്. കരണ്‍ ജോഹര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനു വേണ്ടി ഉയര്‍ന്ന പ്രതിഫലം നല്‍കാനും ചിത്രത്തിന്റെ അണിയറ ടീം തയ്യാറായാതായാണ് വിവരം. ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കേണ്ട എന്നും അനുഷ്കയോട് പ്രഭാസ് പറഞ്ഞതായി ചില ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button