പനാജി: വിവാദ ബോളിവുഡ് ചിത്രം ‘പദ്മാവതി’യെയും അണിയറപ്രവര്‍ത്തകരെയും അനുകൂലിച്ച് ഐ.എഫ്.എഫ്.ഐ ജൂറി അധ്യക്ഷനും സംവിധായകനുമായ രാഹുല്‍ രവാലി രംഗത്ത് . ചരിത്രത്തില്‍ നിന്നും വളരെ വ്യത്യസ്തമായാണ് ‘മുഗള്‍ ഇ അസം’ എന്ന ക്ലാസിക് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിലെ അനാര്‍ക്കലി എന്ന കഥാപാത്രം പൂര്‍ണമായും സാങ്കല്പികമായിരുന്നു. ഇന്നാണ് ആ ചിത്രം പുറത്തിറങ്ങുന്നതെങ്കില്‍ നിരോധിക്കുമായിരുന്നോയെന്ന് രാഹുല്‍ ചോദിച്ചു.
ഒരു സിനിമ സംവിധാനം ചെയ്യാൻ ചരിത്രം മനസിലാക്കണമെന്നില്ല. ചരിത്രത്തെ വക്രീകരിക്കാതെ സിനിമകളെടുക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകനായ ബൻസാലിക്ക് സ്വാതന്ത്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രം വിവാദമയതോടെ റിലീസിങ് തീയതി നീട്ടിവെച്ച തീരുമാനം ഉചിതമാണെന്നും രാഹുല്‍ രവേലി വ്യക്തമാക്കി.
Post Your Comments