
മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി കരസ്ഥമാക്കിയ നടിയാണ് മഞ്ജു വാര്യർ.മഞ്ജു ഇതുവരെ മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെ വളരെ ശക്തമായവയാണ്.താരത്തിന്റെ വരാനിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ഒടിയൻ. ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ ശ്രീകുമാര്‍ മേനോന് പറയുന്നതിങ്ങനെ.
ഒരിടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായത് മഞ്ജുവാര്യര്‍ വന്നപ്പോഴാണെന്നും പറയുന്നു.ചിത്രത്തിൽ നായകനായ മോഹന്‍ലാലിനും വില്ലനായ പ്രകാശ് രാജിനും ഒപ്പം നില്ക്കുന്ന ശക്തമായ കഥാപാത്രമാണ് ഇത്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ അത് മഞ്ജുവാര്യര്‍ക്ക് മാത്രമേ സാധിക്കു.
ഈ സിനിമയില്‍ ഉടനീളം മഞ്ജുവാര്യര്‍ ഉണ്ട്. സിനിമ അവസാനിക്കുന്നതും മഞ്ജുവിലൂടെയാണ്. ഒരു മുഴുനീള സ്ത്രീ കഥാപാത്രമാണിത്, മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഒടിയനിലേത്.
Post Your Comments