ചെന്നൈ: സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് ചിത്രം പദ്മാവതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.ചിത്രം ചരിത്രത്തെ അവഹേളിക്കുന്നുവെന്നായിരുന്നു ആരോപണം .തുടര്‍ന്നാണ് ദീപികയുടെയും സഞ്ജയ് ലീല ബന്‍സാലിയുടെയും തല കൊയ്യുന്നവര്‍ക്ക് പത്ത് കോടി വാഗ്ദാനം ചെയ്ത് ഹരിയാന ബി.ജെ.പി നേതാവ് രംഗത്തെത്തിയത്.
വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ നടി ദീപിക പദുകോണിന് പിന്തുണയുമായി കമല്ഹാസന് രംഗത്തെത്തി.ദീപികയുടെ തല സുരക്ഷിതമായി വേണമെന്ന് കമല്ഹാസന് ട്വീറ്റ് ചെയ്തു. ശരീരത്തേക്കാള്‍ അവരുടെ തലയെ താന്‍ ബഹുമാനിക്കുന്നു. ദീപികയ്ക്ക് സ്വാതന്ത്രം നിഷേധിക്കരുതെന്നും കമല്ഹാസന് ട്വീറ്റ് ചെയ്തു.താന്‍ അഭിനയിച്ച സിനിമകള്‍ക്കെതിരെയും മുന്‍പ് പല വിഭാഗങ്ങളും എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. നമ്മള് ഉണര്‍ന്ന് ചിന്തിക്കേണ്ട സമയമായെന്നും കമല്ഹാസന് സൂചിപ്പിച്ചു.
Post Your Comments