
എന്നും ഇപ്പോഴും താരങ്ങളുടെ സ്വകാര്യമായ ആഘോഷങ്ങളെ മാധ്യമങ്ങള്‍ ആഘോഷമാക്കാറുണ്ട്. അത്തരം ഒരു സംഭവത്തിനിടയില്‍ പൊട്ടിക്കരയുന്ന ഐശ്വര്യ റായിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
അടുത്തകാലത്ത് അന്തരിച്ച തന്റെ പിതാവ് കൃഷ്ണരാജ് റായിയുടെ ജന്മദിനം ഐശ്വര്യ ആഘോഷിച്ചത് വേറിട്ട രീതിയിലായിരുന്നു. മുച്ചുണ്ട് ഉള്ള നൂറുകുട്ടികളുടെ ശസ്ത്രക്രിയക്ക് ധനസഹായം നല്‍കുകയാണ് ഈ ദിവസത്തില്‍ താരം ചെയ്തത്.
ഇതിനായി കുട്ടികളെ കാണുവാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും മകള്‍ ആരാധ്യയ്ക്കൊപ്പം സ്മൈല്‍ ട്രെയിന്‍ ഫൗണ്ടേഷനില്‍ ഐശ്വര്യ വരുകയും ചെയ്തു. അച്ഛന്റെ ഓര്‍മയ്ക്കായി കുട്ടികള്‍ക്കൊപ്പം കേക്കും മുറിച്ചു. എന്നാല്‍ ചെറിയ രീതിയില്‍ നടന്നു കൊണ്ടിരുന്ന ചടങ്ങില്‍ തനിക്കുനേരെ മിന്നിക്കൊണ്ടിരുന്ന ക്യാമറ ഓഫ് ചെയ്യാന്‍ ഐശ്വര്യ ആവശ്യപ്പെട്ടു. പാപ്പരാസികള്‍ അതിനു തയ്യാറായില്ല.
പെട്ടന്നാണ് സദസ്സിനെ ഞെട്ടിച്ച് കൊണ്ട് ഐശ്വര്യ പൊട്ടിക്കരഞ്ഞത്. ”ദയവ് ചെയ്ത് ക്യാമറ ഓഫ് ചെയ്യണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
ദയവായി നിങ്ങള്‍ അത് നിര്‍ത്തണം. ഇതൊരു സിനിമാ ഷോ നടക്കുന്ന ഇടമല്ല. പൊതുസ്ഥലവുമല്ല. കുറച്ച് കരുതല്‍ ഈ കുഞ്ഞുങ്ങളോട് കാണിക്കൂ.’- ഐശ്വര്യ പറഞ്ഞു.
Post Your Comments